ഉസ്ബെക്കിസ്ഥാൻ :ഇന്റർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം സ്വദേശി സഞ്ജു എം എസ് വെങ്കല മെഡൽ നേടി.
സെപ്റ്റംബർ 13 മുതൽ 17 വരെ ഉസ്ബെക്കിസ്താനിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ് 48 kg ലോകിക് വിഭാഗത്തിൽ 3 ആം സ്ഥാനം (ബ്രോൺസ് ) നേടിയാണ് അഭിമാനമായത്.
സഞ്ജുവിന്റെ കോച്ചും കേരള സ്റ്റേറ്റ് അമച്വർ കിക്ക്ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും , ഇൻറർനാഷണൽ റഫറിയുമായ വിവേക് എ.എസ് ഈ ടൂർണമെൻറിലും റിങ് ചീഫ് റഫറിയുമായിരുന്നു ഇതോടെ സത്ജുവിന്റെ 5 മത്തെ ഇൻറർനാഷണലിലാണ് പങ്കെടുക്കുന്നതും മെഡൽ കരസ്ഥമാക്കുന്നതും . ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും , ഉസ്ബസ്ഥാൻ 2 മത് ഇൻറർ നാഷണലിൽ വെങ്കല മെഡലും ,
ഇന്ത്യൻ ഇൻറർനാഷ്ണലിൽ വെള്ളി മെഡലും , തുർക്കി വേൾഡ് കപ്പ് കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 5ാം സ്ഥാനവും കരസ്ഥമാക്കി.തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ സജി,മഞ്ജുമോൾ ദമ്പതികളുടെ മകനാണ് സഞ്ജു.