ഐ പി എൽ ക്രിക്കറ്റ്‌ പൂരത്തിന് മാർച്ച്‌ 29ന് തുടക്കം, ഫൈനൽ മെയ്‌ 24ന്.1 min read

ന്യൂഡൽഹി: 2020 ഐ.പി.എൽ സീസണിന് മാർച്ച് 29-ന് തുടക്കമാകും. ഫൈനൽ മത്സരം മേയ് 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. മത്സര സമയത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, മുൻ സീസണുകളിലേതു പോലെ വൈകീട്ട് എട്ടു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. ഡൽഹിയിൽ ചേർന്ന ഐ.പി.എൽ ഭരണസമിതി യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. നേരത്തെ പുതിയ സീസണിലെ മത്സരങ്ങളിലെ സമയക്രമത്തിൽ മാറ്റം വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അരമണിക്കൂർ നേരത്തെ മത്സരം തുടങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്നും എട്ടു മണിക്കു തന്നെയായിരിക്കും മത്സരങ്ങളെന്നും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. അതേസമയം അഞ്ചു ദിവസങ്ങളിൽ മാത്രം രണ്ടു മത്സരങ്ങൾ വീതം (ഡബിൾ ഹെഡേഴ്സ് – വൈകീട്ട് 4 മണി, 8 മണി) നടക്കും. കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് നിയമവും തേർഡ് അമ്പയർ നോബോൾ സംവിധാനവും ഇത്തവണ ആദ്യമായി ഐ.പി.എല്ലിൽ ഉപയോഗിക്കപ്പെടും. ടൂർണമെന്റിന് മുന്നോടിയായി ഐ.പി.എൽ ഓൾ സ്റ്റാഴ്സ് ടൂർണമെന്റ് നടത്തുമെന്നും ഗാംഗുലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *