കേരളത്തിന്‌ ഒരു വന്ദേ ഭാരത് തീവണ്ടികൂടി അനുവദിച്ചതായി റെയിൽവേ1 min read

തിരുവനന്തപുരം :കേരളത്തിന്‌ ഒരു വന്ദേ ഭാരത് തീവണ്ടി കൂടി അനുവദിച്ചതായി റെയിൽവേ.എട്ട് കോച്ച്‌ അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മംഗലാപുരത്തേക്ക് പുറപ്പെടും.

രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകള്‍ പരിഗണനയിലുണ്ട്. മംഗലാപുരം-തിരുവനന്തപുരം, മംഗലാപുരം-എറണാകുളം റൂട്ടുമാണ് നിലവില്‍ പരിഗണനയില്‍. ഇവയില്‍ മംഗലാപുരം-തിരുവനന്തപുരം പ്രാവര്‍ത്തികമാക്കണമെങ്കില്‍ രണ്ട് റേക്കുകള്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍.

പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാമെന്ന ആശയം മുൻനിര്‍ത്തി ഗോവ-എറണാകുളം റൂട്ടും ദക്ഷിണറെയില്‍വേ പരിഗണിച്ചിരുന്നു. എന്നാല്‍ ഒരു റേക്ക് ഉപയോഗിച്ച്‌ ഈ സര്‍വീസ് പ്രായോഗികമാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് റൂട്ട് ഉപേക്ഷിക്കുകയായിരുന്നു.

30 വന്ദേ ഭാരത് ട്രെയിനുകള്‍ നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ മൂന്ന് പുതിയ റേക്കുകള്‍ കൂടെ റെയില്‍വേ പുതിയതായി അനുവദിച്ചിട്ടുണ്ട്. ഇവയില്‍ ഒരു റേക്കാണ് നിലവില്‍ സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്.

രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടെത്തി രാത്രി മടങ്ങിയെത്തുന്നതാണ് നിലവിലെ സര്‍വീസ്. സംസ്ഥാനത്തിന് രണ്ടാമത്തെ ട്രെയിൻ ഓണത്തോട് അനുബന്ധിച്ച്‌ അനുവദിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ക്കുള്‍പ്പെടെയുള്ള പരിശീലനം ചെന്നൈയില്‍ നേരത്തെ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *