വൈക്കം ശതാബ്‌ദി വേദിയിൽ തന്നെ അവഗണിച്ചെന്ന് കെ. മുരളീധരൻ എം. പി1 min read

31/3/23

കോട്ടയം :വൈക്കം സത്യാഗ്രഹ ശതാബ്‌ദി വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന പരാതിയുമായി കെ മുരളീധരൻ.’തന്നെ അവഗണിച്ചതാണ്, കാരണമെന്തെന്ന് അറിയില്ല, കെ. കരുണാകരനേയും അവഗണിച്ചിട്ടുണ്ട്. എല്ലാപേരും പ്രസംഗിച്ചു, വീക്ഷണം സപ്ലിമെന്റിലും തന്റെ പേരില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ കെ സുധാകരനും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും എം എം ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. മുന്‍ പി സി സി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നാണ് കെ മുരളീധരന്‍റെ പരാതി. കെപിസിസി നേതൃത്വം അവഗണിച്ചെന്ന് കെ മുരളീധരന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *