ഇടത് സർക്കാർ ബസ് ചാർജ് വർധിപ്പിച്ചത് ജനങ്ങളെ കൊള്ളയടിക്കാൻ : കെ സുരേന്ദ്രൻ.1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ കാലത്ത് ബസ് ചാർജ് വർധിപ്പിച്ചത് ഇടതു സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാൻ അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പണമുള്ളവർ സ്വന്തം വാഹനത്തിൽ പോകുമ്പോൾ പാവപ്പെട്ടവരും സാധാരണക്കാരുമാണ് ബസ് ഗതാഗതത്തെ ആശ്രയിക്കുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ വർദ്ധിപ്പിച്ച തീരുമാനം പോലും മനുഷ്യത്വരഹിതമാണ് എന്നു അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ചൈനീസ് ആപ്പുകളെ പോലെ പ്രവർത്തനരഹിതമായോയെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി നീട്ടിയപ്പോൾ സംസ്ഥാന സർക്കാർ ബസ് ഉടമകളെ സഹായിക്കാൻ പാവങ്ങളുടെ പണം പിടിച്ചുപറിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *