തിരുവനന്തപുരം :വിവിധ വിഷയങ്ങളുടെ 72 പഠന ബോർഡുകൾ നാമ നിർദ്ദേശം ചെയ്തുകൊണ്ട് ഗവർണർ ഉത്തരവിട്ടു. രണ്ടു വർഷമായി കണ്ണൂർ സർവ്വകലാശാലയിൽ പഠന ബോർഡുകൾ നിലവിലില്ല. ഗവർണർ നാമനിർദ്ദേശം ചെയ്യേണ്ട ബോർഡ് അംഗങ്ങളെ വൈസ് ചാ ൻസലർ നേരിട്ട് നാമനിർദേശം ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷ സ്വകാര്യ കോളേജ് അധ്യാപക സംഘടന ഫയൽ ചെയ്ത ഹർജ്ജിയെ തുടർന്ന് പഠന ബോർഡ് രൂപീകരിച്ചുകൊണ്ടുള്ള വിസി യുടെ തീരുമാനം റദ്ദാക്കുകയാ യിരുന്നു. തുടർന്ന് വിസി ഗവർണർക്ക് നൽകിയ ബോർഡ് അംഗങ്ങളുടെ പട്ടികയിൽ താരതമ്യേന സർവീസ് കുറഞ്ഞ അധ്യാപകരും, സ്വാശ്രയ കോളേജ് അധ്യാപകരും, സർവീസിൽ നിന്നും വിരമിച്ചവരും, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും ഉൾപ്പെട്ടിരുന്നത് കൊണ്ട് ഗവർണർ പട്ടിക മടക്കിയിരുന്നു. പുതിയ ബോർഡ് അംഗങ്ങളുടെ ശുപാർശ പുതുതായി ചാർജെടുത്ത വിസി ഡോ:’ ബിജോയ് നന്ദൻ ഗവർണർക്ക് സമർപ്പിച്ചതാണ് ഗവർണർ ഇന്ന് അംഗീകരിച്ചത്.
*കേറ്റിയു — സെർച്ച് കമ്മിറ്റി പ്രതിനിധിയെ നൽകിയില്ല*
ഇന്ന് ചേർന്ന സാങ്കേതിക സർവ്വകലാശാലയുടെ ബോർഡ് ഓഫ് ഗവർണർമാരുടെ യോഗം വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. സർവ്വകലാശാല പ്രതിനിധിയെ ഗവർണർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേർന്നത്.
നിയമസഭാ അംഗീകരിച്ച യൂണിവേഴ്സിറ്റി നിയമ ഭേദഗതി ഗവർണർ അംഗീകരിക്കാത്തത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത് കൊണ്ടും, സർവ്വകലാശാലയുടെ പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിൽഉൾപെടുത്തണമെന്ന വ്യവസ്ഥ യുജിസി ചട്ടങ്ങളിൽ ഇല്ലാത്തതുകൊണ്ടും ഇക്കാര്യങ്ങളിൽ വ്യക്തത വരുന്നതുവരെ തൽക്കാലം യൂണിവേഴ്സിറ്റി പ്രതിനിധിയെ സെർച്ച് കമ്മിറ്റിയിലേക്ക് നൽകേണ്ടതില്ലെന്ന് ഗവർണറെ അറിയിക്കുവാൻ യോഗം തീരുമാനിക്കുകയായിരുന്നു.സമാനമായ തീരുമാനം തന്നെയാണ് വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ച കേരള സർവകലാശാല സെനറ്റും കൈക്കൊണ്ടത്. കാർഷിക സർവകലാശാലയുടെ തീരുമാനവും സമാനമായിരുന്നു. എന്നാൽ കുസാറ്റ് സിൻ ഡിക്കേറ്റ് യോഗം ചേർന്ന് സർവകലാശാല പ്രതിനിധിയെ കമ്മിറ്റിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.അടുത്തമാസം കണ്ണൂർ, എംജി, സർവകലാശാലകൾ സെനറ്റ് യോഗം ഈ ആവശ്യത്തിനായി വിളിച്ചു ചേർക്കുന്നുണ്ട്.