24/8/23
കണ്ണൂർ :കണ്ണൂർ സർവ്വകലാശാലയിൽ പുതുതായി നിലവിൽവന്ന പിജി സിലബസിൽ എം എ ഇംഗ്ലീഷ് കോഴ്സിലാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ. കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയി രിക്കുന്നത്. “മൈ ലൈഫ് ആസ് എ കോമ്രേഡ് ” എന്ന പേരിൽ കൊച്ചിൻ ബിനാലെയുടെ CEO ആയ മഞ്ജു സാറ രാജനാണ് കെ. കെ. ശൈലജയുടെ ആത്മകഥ രചിച്ചത്.
ഗവർണറുടെ അനുമതിയില്ലാതെ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ രൂപീകരിച്ച പഠന ബോർഡ് കോടതി റദ്ദാക്കിയതിനെ തുടർന്ന് യൂണിവേഴ്സിറ്റിയിൽ പഠനബോർഡ് നിലവിലില്ല.വിസി സ്വന്തം നിലയിൽ അനധികൃതമായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം
ഗാന്ധിജി, അംബദ്‌കർ, നെൽസൺ മണ്ടേല എന്നിവരോടൊപ്പം സിലബസ്സിൽ ഉൾപ്പെടുത്തിയത്.
ബികോം പരീക്ഷ പാസ്സായ SFI യുടെ നേതാവിന് കാസർഗോഡ് ഗവണ്മെന്റ് കോളേജിൽ സ്പോർട്സ് ക്വാട്ടയിൽ എം.എ ഇംഗ്ലീഷ്ന് പ്രവേശനം നൽകുന്നതിന് ചട്ടവിരുദ്ധമായി റെഗുലേഷൻ ഭേദഗതി ചെയ്ത വിസി രൂപീകരിച്ച കമ്മിറ്റിയാണ് ഇപ്പോൾ മുൻ മന്ത്രിയുടെ ആത്മകഥയും പഠന വിഷയമാക്കിയത്.
കോവിഡ് കാലത്ത് കോടികൾ ചെലവ് ചെയ്ത് പി. പി. ഇ കിറ്റ് വാങ്ങിയതിൽ ആരോപണ വിധേയയായി അന്വേഷണം നേരിടുന്ന മുൻ മന്ത്രി യുടെ ആത്മകഥ, മഹാത്മാഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം പഠന വിഷയമാക്കുന്നത് രാഷ്ട്രപിതാവിനെ അധി ക്ഷേപിക്കുന്നതിനു സമാനമാണെന്നും അനധികൃതമായി രൂപീകരിച്ച കമ്മിറ്റി ശൈലജയുടെ ആത്മകഥ പഠന പുസ്തകമാക്കിയ തീരുമാനം റദ്ദാക്കണ മെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.