കണ്ണൂർ വൈസ് ചാൻസലർ കേസിൽ സുപ്രീം കോടതി വിധി നാളെ1 min read

 

തിരുവനന്തപുരം :കണ്ണൂർ വൈസ് ചാൻസിലർ ഡോ: ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർനിയമനം നൽകിയ ഉത്തരവ് ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ സമർപ്പിച്ച കേസിന്റെ വിധി നാളെ.

നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ: പ്രേമചന്ദ്രൻ കീഴോത്ത്, ഡോ ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്.

ഗവർണർ- സർക്കാർ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത് വിസി യുടെ പുനർനിയമന ഹർജ്ജിയുമായി ബന്ധപ്പെട്ട് ആണ് .ഒക്ടോബർ 17 ന് ഹർജ്ജി യിന്മേലുള്ള വാദം പൂർത്തിയായിരുന്നു.

ചാൻസലറായ ഗവർണർ വൈസ് ചാൻസലർക്ക് എതിരായി സത്യവാങ്മൂലം സുപ്രീംകോടതിയിൽ കൊടുത്തിരുന്നു.

വിസി യുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ശുപാ ർശയുടെ അടിസ്ഥാനത്തിൽ 2021 നവംബർ 24 ന് ആണ് പുനർനിയമനം നൽകിയത്.
നിയമനകാലാവധി അവസാനിക്കുന്ന ഒരൂ വിസി ക്ക് പുനർനിയമനം നൽകിയത് സംസ്ഥാനത്ത് ആദ്യമായാണ്.
അഡ്വക്കേറ്റ് ജനറ ലിന്റെ നിയമ ഉപദേശം കൂടി സർക്കാർ ഗവർണർക്ക് സമർപ്പുച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അസോസിയേറ്റ് പ്രൊഫസ്സർ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയതിന് പാ രിതോഷികമായാണ് വിസി യുടെ പുനർനിയമനമെന്ന് ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *