തിരുവനന്തപുരം :കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിയം സർക്കാർ എല്‍. പി സ്‌കൂളില്‍ സ്റ്റാര്‍സ് മാതൃകയില്‍ തയ്യാറാക്കുന്ന പ്രീ പ്രൈമറി വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മാണോദ്ഘാടനം ഹരിതയിടത്തില്‍ വൃക്ഷതൈ നട്ടു കൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. നമ്മുടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തി സംസ്ഥാനത്തെ പ്രീ -പ്രൈമറി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് എം. എല്‍.എ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം കരിയം എല്‍.പി സ്‌കൂളിന് പുതിയ സ്‌കൂള്‍ ബസ് അനുവദിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വര്‍ണ്ണക്കൂടാരം നിര്‍മ്മിക്കുന്നത്. കരിയം എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെല്ലമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ഗായത്രി ദേവി സി അധ്യക്ഷത വഹിച്ചു. ഇടവക്കോട് വാര്‍ഡ് കൗണ്‍സിലര്‍ എല്‍.എസ് സാജു, കണിയാപുരം ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പാറയ്ക്കല്‍,കണിയാപുരം ഉപജില്ലാ അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ രവികുമാര്‍.കെ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബേബി ഷര്‍മിള കോഹൂര്‍ എന്നിവരും പങ്കെടുത്തു.