20/5/23
തിരുവനന്തപുരം :സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ കേരള വിസി യുടെ ഉറച്ച നിലപാട് സിൻഡിക്കേറ്റിന് അംഗീകരിക്കേണ്ടി വന്നതായി വിവരം.
എ പ്ലസ് പ്ലസ് ലഭിച്ച ഒരു സർവ്വകലാശാലയെ ഒരു അധ്യാപകൻ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ ആ അധ്യാപകനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കേരള വിസി ഡോ:മോഹൻ കുന്നുമൽ സിൻഡിക്കേറ്റ് യോഗത്തിൽ അഭിപ്രായപ്പെട്ടു. അധ്യാപകനെതിരെ എടുക്കേണ്ട കർശനമായ നടപടികളും അദ്ദേഹ യോഗത്തിൽ പ്രഖ്യാപിച്ചു. ഈ നിലപാടിലൂടെ പൊതുസമൂഹത്തിൽ സർവ്വകലാശാലയുടെ വിശ്വാസ്യത നിലനിർത്താൻ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു. വിസി യുടെ നിലപാടിനോട് സിപിഎം അംഗങ്ങൾ യോജിച്ചുവെങ്കിലും സിൻഡിക്കേറ്റിലെ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ നേതാവ് ഇത്രയും കർക്കശമായ ശിക്ഷാനടപടികൾ ഒഴിവാക്കേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു.
ഇതിനോട് സിപിഎം അംഗങ്ങൾ യോജിച്ചില്ല . വിസി യുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യണമെന്ന സിപിഎം അംഗങ്ങളുടെ ആവശ്യം വി സി അംഗീകരിച്ചില്ല. തുടർന്ന് താൻ ഇക്കാര്യങ്ങൾ പത്രക്കാരെ വിശദീകരിക്കുമെന്നും അറിയിച്ചു. പത്രസമ്മേളനം മുൻപെന്നപോലെ നടത്തേണ്ടത് സിൻഡിക്കേറ്റ് അംഗങ്ങളാണെന്ന അംഗങ്ങളുടെ അഭിപ്രായം വിസി അംഗീകരിച്ചില്ല.വിസി യാണ് യൂണിവേഴ്സിറ്റി യുടെ നിലപാട് പ്രഖ്യാപിക്കേണ്ടതെന്ന് യോഗത്തെ അറിയിച്ച വിസി, തനിക്ക് ചില അ സൗകര്യങ്ങളുള്ളതുകൊണ്ട് അജണ്ടയിലെ മറ്റ് വിഷയങ്ങൾ മാറ്റി വയ്ക്കണമെന്ന നിർദ്ദേശത്തോട് സിൻഡിക്കേറ്റ് അംഗങ്ങൾ യോജിച്ചില്ല. സിൻഡിക്കേറ്റ് അംഗത്തിന്റെ അധ്യക്ഷതയിൽ വൈകിയും യോഗം തുടർന്നു.
അധ്യാപകനെ പ്രിൻസിപ്പൽ ചുമതലയിൽ നിന്നും മാറ്റാനും,5 വർഷത്തേക്ക് യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും മാറ്റി നിർത്താനും, അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിനു നിർദ്ദേശം നൽകാനും, അധ്യാപകനും, ആൾ മാറാട്ടം നടത്തിയ വിദ്യാർഥിക്കുമെതിരെ പോലീസിൽ പരാതി നൽകാനും, കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പ് വസ്തു നിഷ്ഠമായി പരിശോധിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്.