2/7/22
തിരുവനന്തപുരം :നാലു വർഷത്തിലേറെയായി ഒഴിഞ്ഞു കിടക്കുന്ന 60 – ഓളം സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം ഇടത് സംഘനകളുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ നീട്ടിക്കൊണ്ടുപോകുന്നതായി ആക്ഷേപം.
യൂ ജി സി വ്യവസ്ഥ പ്രകാരം യോഗ്യതയുള്ളവരെ സ്ഥിരം പ്രിൻസിപ്പൽമാരായി നിയമിക്കാണമെന്ന അഡ്മിന്സ്ട്രേറ്റീവ് ട്രിബ്യുനലിന്റെ ഉത്തരവ്അവഗണിച്ചു , ഇടത് സംഘടനകൾക്ക് താൽപ്പര്യമുള്ള അധ്യാപകർക്ക് പ്രിൻസിപ്പൽ മാരുടെ ചാർജ് നൽകികൊണ്ടുള്ള നടപടി ഈ അക്കാദമിക് വർഷവും തുടരുകയാണ്.
യൂ ജി സി യോഗ്യത വേണ്ടപ്പെട്ടവർ , ഇടതു അനുകൂല സംഘടനയിൽ കുറവായതാണ് നിയമനങ്ങൾ നീണ്ടുപോകാൻ കാരണമെന്ന് ആരോപണമുണ്ട്.
യു ജി സി വ്യവസ്ഥകൾ അനുസരിച്ചു പ്രിൻസിപ്പൽമാരായി നിയമിക്കാൻ യോഗ്യതയുള്ളവരുടെ പട്ടിക കോളേജ് വിദ്യാഭ്യാസ ഡയറക്ടരുടെയും PSC യുടെയും ശുപാർശയോടെ അംഗീകാരത്തിനായി സർക്കാരിൽ രണ്ടാഴ്ച മുൻപ് എത്തിയിട്ടുണ്ട്.80 ഓളം അപേക്ഷകരിൽ 44 പേരാണ് പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യത നേടിയിട്ടുള്ളത്. സർക്കാരിന് താല്പര്യമുള്ളവരിൽ ചിലർ പ്രിൻസിപ്പൽ പട്ടികയിൽ ഉൾപ്പെടാത്തതാണ് നിയമനം വൈകാൻ കാരണം. പ്രിൻസിപ്പൽ നിയമനത്തിനുള്ള ഇന്റർവ്യൂവിനൊപ്പം നടപടി പൂർത്തിയായ പ്രൊഫസ്സർമാരുടെ പ്രൊമോഷന്റെ ഉത്തരവ് പ്രിൻസിപ്പൽ നിയമനം പൂർത്തിയാകാത്തതുകൊണ്ട് ഇറക്കിയിട്ടില്ല.