23/1/23
തിരുവനന്തപുരം :സർക്കാറിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി ഗവർണറുടെ നയപ്രഖ്യാപനം.
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രശംസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. റിസവര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളം സാമ്പത്തികമായി മുന്നേറുന്നുവെന്നും സുസ്ഥിര വികസനത്തില്‍ നിതി ആയോഗ് പട്ടികയില്‍ കേരളംമുന്നിലാണെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. കേരളത്തില്‍ 0.77 ശതമാനം ദരിദ്രകുടുംബങ്ങള്‍ ഉണ്ടെന്നും അവരുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്ര്യം ഒഴിവാക്കാന്‍ സംസ്ഥാനം പരിശ്രമം നടത്തുകയാണ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു.
വ്യവസായത്തിലും നിക്ഷേപത്തിലും സംസ്ഥാനം മുന്നേറുന്നതായി അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണഘടന വെല്ലുവിളി നേരിടുന്നു. ഭരണ ഘടനയെ സംരക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമ സ്വതന്ത്ര്യം സംരക്ഷിക്കണം ,നിയമ നിര്‍മാണ സഭയുടെ അവകാശവും അധികാരവും സംരക്ഷിക്കണമെന്നും അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 2023-ലെ ബജറ്റിലൂടെ കാര്‍ഷിക മേഖലയെ നവീകരിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
സഹകരണ മേഖലയില്‍ എകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവരണം,മത്സ്യ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.കൂടുതല്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങിളില്‍ നാക് അക്രഡിഷന്‍ കൊണ്ടുവരാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കേരളമാണ് ഇന്ത്യയിലെ ആദ്യമായി 100% റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചആദ്യസംസ്ഥാനമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. സ്ഥാനത്തെ എല്ല പട്ടികവര്‍ഗ സെറ്റില്‍മെന്റ് കോളനികളിലും ആവശ്യങ്ങളായ വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ എത്തിക്കാന്‍ സാധിച്ചു. അട്ടപ്പാടിയിലും ഇടമല കുടിയിലും മൊബൈല്‍ ക്ലിനിക്കുകള്‍ സാപിക്കാന്‍കഴിഞ്ഞു.മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ തൊഴില്‍ദിനങ്ങളുംനല്‍കി. പിഡബ്യൂഡി വിഭാഗം റോഡുകളെ മികച്ച നിലവാരത്തിലാക്കിമാറ്റി- ഗവര്‍ണര്‍ പറഞ്ഞു.