5/5/23
തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നിരോധിച്ചു.എല്‍ പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകളിലും നിരോധന ബാധകമാണ്.
പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കഡറി, വൊക്കേഷ്ണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ സിബിഎസ്‌ഇ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകളും വേനലവധിയില്‍ നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മറ്റു തരത്തിലുള്ള ഉത്തരവുകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിക്കാത്തതിനാല്‍ മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിനത്തില്‍ സ്‌കൂളുകള്‍ അടച്ച് ജൂണ്‍മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതാണ്.