മാർച്ച്‌ 19ന് യോഗം വിളിച്ചിട്ടില്ല,കുപ്രചരണങ്ങൾ തള്ളണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ1 min read

16/3/23

തിരുവനന്തപുരം :മാർച്ച്‌ 19ന് യോഗം വിളിച്ചിട്ടില്ലെന്നും, കുപ്രചരണങ്ങളിൽ അംഗങ്ങൾ വീണുപോകരുതെന്നും കേരള സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ.വാർത്താസമ്മേളനത്തിലൂടെ യാണ് ഭാരവാഹികൾ അറിയിച്ചത്.

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം മാർച്ച് 4, 5 തീയതികളിൽ കൊല്ലത്ത് വച്ച് നടക്കുകയുണ്ടായി. സമ്മേളനം  ഭക്ഷ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം  ധനകാര്യ വകുപ്പ് മന്ത്രി  കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.ക്ഷീര,മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി മുഖ്യപ്രഭാഷണം നടത്തി എൻ കെ പ്രേമചന്ദ്രൻ എംപിയും കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കളും പങ്കെടുത്തിരുന്നു .  എന്നാൽ പ്രസ്തുത സമ്മേളനത്തിൽ മുൻ പ്രസിഡണ്ട് ജി കൃഷ്ണപ്രസാദ് പങ്കെടുത്തിരുന്നില്ല. സമ്മേളനത്തിൽ അവതരിപ്പിച്ച പാനൽ പ്രകാരം ഭാരവാഹികളായി പ്രസിഡന്റ് അടൂർ പ്രകാശ്. എം. പി.ജനറൽ സെക്രട്ടറി കെ. ബി. ബിജു, വർക്കിംഗ്‌ പ്രസിഡന്റ്‌ കാടാമ്പുഴ മൂസ, ട്രഷറർ വി. അജിത്‌ കുമാർ എന്നിവരെ തിരഞ്ഞെടുത്തു.

പിന്നീടുള്ള ദിവസങ്ങളിൽ വിഭാഗീയത ഉണ്ടെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിപ്പിക്കുകയുണ്ടായി. വ്യാപാരികളിൽ നിന്നും മെമ്പർഷിപ്പ് തുക പിരിച്ചിട്ട് സംഘടനയ്ക്ക് നൽകാത്തവരാണ് ഈ പ്രചാരണത്തിന് പിന്നിൽ എന്നും സംഘടന ആരോപിക്കുന്നു.മുൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാർച്ച്‌ 19ന് സംഘടനയുടെ പേര് ഉപയോഗിച്ച് യോഗം വിളിച്ചതായി സോഷ്യൽ മീഡിയയിൽ ലൂടെ അറിയാൻ സാധിച്ചു കൂടാതെ ഇതിൽ ഭക്ഷ്യ വകുപ്പ് മന്ത്രി സിവിൽ സപ്ലൈസ് കമ്മീഷണർ ഭക്ഷ്യ കമ്മീഷൻ അംഗം എന്നിവർ പങ്കെടുക്കുന്നതായി  അറിയാൻ സാധിച്ചു. എന്നാൽ സംഘടന ഇങ്ങനെ ഒരു യോഗം വിളിച്ചിട്ടില്ല.  പത്തൊമ്പതാം തീയതി ഭാരവാഹികളുടെ യോഗം ആലുവയിൽ ചേരുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇങ്ങനെയുള്ള കുപ്രചാരണങ്ങൾ വ്യാപാരികൾ തള്ളണമെന്നും സംഘടന രാഷ്ട്രീയ പ്രേരിതമല്ല സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംഘടനയെ തകർക്കുന്ന വിധത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവരെ ശക്തമായി പ്രതിരോധിച്ചു കൊണ്ട് അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബി.ബിജു,വർക്കിംഗ് പ്രസിഡണ്ട് ശ്രീ കാടാമ്പുഴ മൂസ, ട്രഷറർ അജിത് കുമാർ, നെട്ടയം രാമചന്ദ്രൻ,ശിവദാസ് വേലിക്കാട്ട്, ശിശുപാലൻജെയിംസ് വാഴക്കാല കവടിയാർ രാമചന്ദ്രൻ ശ്രീകാര്യം നടേശൻ അംബുജാക്ഷൻ നായർ എന്നിവർ  പത്രസമ്മേളനത്തിൽ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *