കേരളസർവകലാശാലയിൽ പെൻഷൻ ആനുകൂല്യങ്ങൾ ഓണത്തിന് മുൻപ് നൽകും,നാല് വർഷ ബിരുദകോഴ്സ് ഈ വർഷം തന്നെ ആരംഭിക്കാൻ തീരുമാനിക്കും,കേരള സിൻ ഡിക്കേറ്റിന്റെ പ്രത്യേക യോഗം 24 ന്1 min read

 

തിരുവനന്തപുരം :വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ ഓണത്തിന് മുമ്പ് നൽകാനും, നാല് വർഷ ബിരുദകോഴ്സ് നടപ്പ് വർഷം തന്നെ ആരംഭിക്കാനും കേരള’ വൈസ് ചാൻലർ ഡോ: മോഹൻ കുന്നിമ്മേൽ സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം വിളിച്ചുചേർക്കുന്നു.

കഴിഞ്ഞ ജനുവരി മുതൽ പെൻഷൻ ആയി വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധിമൂലം തടഞ്ഞു വച്ചിരിക്കുകയാണ്. സർക്കാർ ഒരു ഗഡു പദ്ധതിയേതര ഗ്രാൻഡ് വെട്ടി കുറച്ചതാണ് സംസ്ഥാനത്തെ സർവ്വകലാശാലകൾ സാമ്പത്തിക പ്രതി സന്ധിയിൽ കുടുങ്ങാനും പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കുവാനും ഇടയാ യത്.

സർവ്വകലാശാല ഫണ്ടിലുണ്ടായിരുന്ന ബാങ്കുകളിലെ സ്ഥിരം നിക്ഷേപങ്ങൾ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ ട്രഷറികളിലേക്ക് മാറ്റിയതോടെ സർവ്വകലാശാലകൾക്ക് ഫണ്ട്‌ പിൻവലിക്കുന്നതിൽ നിയന്ത്രണങ്ങൾ വന്നിട്ടുണ്ട്.

കേരള സർവകലാശാലയ്ക്ക് തന്നെ അടിയന്തരമായി പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ 27 കോടി രൂപ വേണ്ടിവരും. സർവ്വകലാശാലയുടെ മറ്റു പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ള തുക വിരമിച്ചജീവനക്കാരുടെ പെൻഷൻ അനുകൂല്യങ്ങൾക്ക് നൽകണമെന്ന വിസി യുടെ നിർദ്ദേശം പരിഗണിക്കുന്നതിനാണ് അടിയന്തര സിൻഡിക്കേറ്റ് യോഗം ഈ മാസം 24 ന് ചേരുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നാലുവർഷ ബിരുദകോ ഴ്സ് ഈ വർഷം മുതൽ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനവും യോഗം കൈക്കൊള്ളും സംസ്ഥാനത്ത് നാല് വർഷ ബിരുദകോഴ്സ് ആദ്യമായി ആരംഭിക്കുന്ന സർവ്വകലാശാലയാവും ‘കേരള’. പിജി തല പഠനം മാത്രമുള്ള യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ നാലുവർഷ കോഴ്സിന് ബിരുദതലത്തിൽ പഠിപ്പിക്കുവാൻ കൂടുതൽ അധ്യാപകർ വേണ്ടിവരും. അതിനുവേണ്ട അധിക സാമ്പത്തിക ബാധ്യത സർവ്വകലാശാലയ്ക്ക് പുതുതായി കണ്ടെത്തേണ്ടിവരും.

2022മുതൽ വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധി കാരണം കാർഷിക സർവകലാശാലയും, സംസ്കൃത സർവകലാശാലയും പൂർണ്ണമായും തടഞ്ഞു വച്ചിരിക്കുകയാണ്.

കാർഷിക സർവകലാശാലയ്ക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള സർവ്വകലാശാല വക ഭൂമി വിൽപ്പന നടത്തിയും, ആഭ്യന്തര വിഭവസമാഹരണം വർദ്ധിപ്പിക്കുന്നതിന് പുതിയ കോഴ്സുകൾ ആരംഭിച്ചും സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനുള്ള ആലോചനയിലാണ് കാർഷിക സർവകലാശാല അധികൃതർ.

പ്രതിമാസ ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്ന സംസ്കൃത സർവ്വകലാശാലയുടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രങ്ങളിൽ പലതും പ്രതിസന്ധി മറികടക്കുന്നതിന് പുതുതായി നിയമിതനായ വിസി അടച്ചുപൂട്ടിയിരിക്കുകയാണ്.’സംസ്കൃത’യിൽ പഠിക്കാൻ വിദ്യാർത്ഥികൾ കുറവാണെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനകം നൂറോളം അധ്യാപകരെ പുതുതായി നിയമിച്ചതും ഇവിടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായി ചൂണ്ടികാണിക്കപെടുന്നു.

സർവ്വകലാശാലകൾക്ക് ഗ്രാന്റായി ലഭിക്കേണ്ട 123 കോടി രൂപ സർക്കാർ തടഞ്ഞതാണ് സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകാൻ പ്രധാന കാരണം.

കഴിഞ്ഞ മെയ്‌ മാസത്തിൽനൽകേണ്ടിയിരുന്ന കേരള 30 കോടി, കാർഷിക 32 കോടി, കാലിക്കറ്റ്‌ 20 കോടി, എംജി 16 കോടി, കുസാറ്റ് 14 കോടി, സംസ്കൃത 6കോടി, കണ്ണൂർ 5 കോടിയുടെ ഗ്രാന്റ് വിഹിതമാണ് സർക്കാർ തടഞ്ഞുവച്ചത്. സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് സംസ്ഥാന ബഡ്‌ജറ്റിൽ നീക്കി വയ്ക്കുന്ന പദ്ധതി ചെലവിനുള്ള തുക വെട്ടി കുറയ്ക്കാറു ണ്ടെങ്കിലും പദ്ധതിയേതര ഗ്രാന്റ് വെട്ടികുറയ്ക്കുന്നത് ആദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *