തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് യോഗത്തിൽഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം.യോഗത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ വളരെ നേരത്തെ തന്നെ സെനറ്റ് ഹാളില്‍ എത്തിയിരുന്നു.
സെര്‍ച്ച് കമ്മിറ്റി യോഗത്തിലേക്ക് പ്രതിനിധിയെ നിശ്ചയിക്കേണ്ടെന്ന പ്രമേയം പാസായെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ പ്രമേയം അവതരിപ്പിച്ചിട്ടില്ലെന്ന് വി.സി അറിയിച്ചു. മന്ത്രി അധ്യക്ഷത വഹിച്ചതും അജണ്ട നിശ്ചയിച്ചതും ശരിയായില്ലെന്ന് വി.സി ചൂണ്ടിക്കാട്ടി. യോഗം വിളിച്ചത് താനാണ്. അതിനാല്‍ താനാണ് അധ്യക്ഷത വഹിക്കേണ്ടെന്നാണ് വി.സിയുടെ നിലപാട്.
യോഗം പിരിഞ്ഞെന്ന് മന്ത്രി അറിയിച്ചെങ്കിലും പിരിഞ്ഞുപോകാതെ ഹാളില്‍ തന്നെ തുടരുകയാണ് അംഗങ്ങള്‍. സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഡോ. എം.സി ദിലീപ് കുമാറിന്റെ പേര് യു.ഡി.എഫ് അംഗങ്ങള്‍ നിര്‍ദേശിച്ചു. ഇന്ന് നടന്ന നടപടികള്‍ ചട്ടങ്ങള്‍ വിരുദ്ധമാണെന്ന് ആരോപിച്ച് എം.വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് അംഗങ്ങള്‍ സെനറ്റ് ഹാളിനു പുറത്ത് പ്രതിഷേധിക്കുകയാണ്.
അവതരിപ്പിക്കാത്ത പ്രമേയം പാസാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ബഹളത്തിനിടെ പ്രമേയം പാസാക്കാന്‍ മന്ത്രി ശ്രമിച്ചു. അതിന് നിയമ വിരുദ്ധമാണ്. യോഗം അലങ്കോലമാക്കിയത് ഇടത് അംഗങ്ങളാണെന്നും എം.വിന്‍സെന്റ് ആരോപിച്ചു.