യുണിയനുകൾ എല്ലാമാസവും സമരം ചെയ്യുന്നത് അവസാനിപ്പിക്കണം ;മന്ത്രി ആന്റണി രാജു1 min read

18/8/22

തിരുവനന്തപുരം :യൂണിയനുകൾ എല്ലാമാസവും സമരം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി ആന്റണി രാജു.

കെ എസ് ആര്‍ ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലാളികളുമായി തുടര്‍ച്ചയായി രണ്ടാം ദീവസവും നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇത് പറഞ്ഞത്. ചില കാര്യങ്ങളില്‍ ധാരണയായെന്നും ചിലതില്‍ നിയമോപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി. 22 ന് വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെച്ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. നിലവിലെ നിയമം അനുസരിച്ച്‌ നടപ്പിലാക്കുന്നതില്‍ നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടിയെന്ന് മന്ത്രിമാര്‍ അറിയിച്ചു. 12 മണിക്കൂര്‍ കണ്ടക്ടറും ഡ്രൈവറും ലഭ്യമായിരിക്കണം. സ്റ്റിയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂര്‍ മാത്രമായിരിക്കും. 60 വര്‍ഷം മുന്‍പത്തെ നിയമം വെച്ച്‌ സിംഗിള്‍ ഡ്യൂട്ടി സബ്രദായം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു. 8 മണിക്കൂര്‍ കഴിഞ്ഞു ബാക്കി സമം ഓവര്‍ടൈമായി കണക്കാക്കി വേതനം നല്‍കണമെന്ന നിര്‍ദേശത്തിലും തീരുമാനമായില്ല.അഞ്ചാം തീയതിക്കകം ശമ്പളം  നല്‍കുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും.

331 പേര്‍ക്കുള്ള സ്ഥലം മാറ്റ സംരക്ഷണം 30 പേര്‍ക്ക് മാത്രമാക്കണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു.100 പേര്‍ക്കെങ്കിലും സംരക്ഷണം നല്‍കണമെന്ന് തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടു. യൂണിയനുകളെ കൂടി ഉള്‍പ്പെടുത്തി ഉപദേശക ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *