17/6/22
തിരുവനന്തപുരം :കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ആദ്യഘട്ടത്തിൽ ശമ്പളം നൽകുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു മാനേജ്മെന്റിന് നിർദേശം നൽകി. മാനേജ്മെന്റ് സർക്കാരിനോട് അധിക സഹായം ആവശ്യപ്പെട്ടു. 35 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കെ.എസ്.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് ഭരണാനുകൂല സംഘടനകളടക്കം പ്രക്ഷോഭത്തിനൊരുങ്ങിയതോടെ സമരങ്ങളോടുള്ള മുൻനിലപാട് ഗതാഗതമന്ത്രി ആന്‍റണി രാജു മയപ്പെടുത്തിയിരുന്നു. ന്യായമായ കാര്യത്തിന് സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ലെന്നായിരുന്നു ഗതാഗത മന്ത്രി പറഞ്ഞത്.