16/2/23
തിരുവനന്തപുരം :കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി ആറു പേർ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നതായ ആക്ഷേപത്തിൽ വ്യക്തത തേടി വിസി ഡോ. സിസാ തോമസ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് കത്ത് അയച്ചു
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം പിയുമായ ഡോ:പി.കെ. ബിജു, സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ:ഐ. സാജു, കേരള സർവകലാശാല മുൻ അധ്യാപിക ഡോ: ബി.എസ്. ജമുനാ, എൻജിനീയറിങ് കോളേജ് അധ്യാപകരായ വിനോദ് കുമാർ ജേക്കബ്, ജി സഞ്ജീവ്, എസ് വിനോദ് മോഹൻ എന്നിവരെയാണ് കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിനുതൊട്ട്മുമ്പ് നാമനിർദേശം ചെയ്തത്.
2021 ഒക്ടോബറിൽ ഈ ഓർഡിനൻസിന് പകരം നിയമസഭ ബിൽ പാസാക്കിയെങ്കിലും നിയമവിരുദ്ധ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഗവർണർ ബില്ലിന് അംഗീകാരം നൽകിയിട്ടില്ല.
ബില്ല് ഗവർണർ അംഗീകരിക്കാതായതോടെ നവംബർ 14 മുതൽ ഓർഡിനൻസ് അസാധു ആവുകയായിരുന്നു. അസാധുവാകപ്പെട്ട പ്രസ്തുത ഓർഡിനൻസിന്റെ പിൻബലത്തിൽ ആറുപേർ സിൻഡിക്കേറ്റിൽ തുടരുന്നതിൽ വ്യക്തത തേടിയാണ് വിസി സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.
എന്നാൽ ഓർഡിനൻസ് പ്രകാരം നിയമിതരായവർ, ഭേദഗതി നിയമം അസാധുവായാലും, അവരുടെ നാമനിർദ്ദേശം നഷ്ടപ്പെടില്ല എന്നാണ് എതിർവാദം.
സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാമനിർദ്ദേശം ചെയ്തതുകൊണ്ടാണ് വിസി സർക്കാരിന്റെ വ്യക്തത തേടിയത്. രാജ്ഭവനും ഇത് സംബന്ധിച്ച കത്ത് കൈമാറിയിട്ടുണ്ട്.