27/10/22
തിരുവനന്തപുരം :സുപ്രീം കോടതി വിധിയെ തുടർന്ന് പദവി നഷ്ടപ്പെട്ട സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ:
എം.എസ് രാജശ്രീക്ക് പകരമായി നിയമനം നൽ കാത്തതുകൊണ്ട് സർവ്വകലാശാല ഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അത്യാവശ്യക്കാർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ പോലും ഒപ്പിട്ട് നൽകാൻ കഴിയാത്ത അവസ്ഥ തുടരുകയാണ്.
നിയമപ്രകാരം വൈസ് ചാ ൻസർക്കൊപ്പം പ്രോ-വൈസ് ചാൻസലർ കൂടി സ്ഥാനമൊഴിയേണ്ട തുകൊണ്ട്
ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ:സജി ഗോപിനാഥിന് സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറുടെ അധിക ചുമതല നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഗവർണറെ അറിയിച്ചിരുന്നു.എന്നാൽ സജി ഗോപിനാഥന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത് കൊണ്ട് സർക്കാരിൻറെ നിർദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഗവർണർ.
ഇക്കാര്യം സർക്കാറിനെ അറിയിച്ചിരിക്കുകയാണ്.
സാങ്കേതിക സർവ്വകലാശാല നിയമപ്രകാരം എൻജിനീയറിംഗ് ശാസ്ത്ര രംഗത്തെ വിദഗ്ധരെ മാത്രമേ വിസി യായി നിയമിക്കാൻ പാടുള്ളുവെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നതുകൊണ്ട് സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക ഗവർണർ അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുകയാണ്.അതിൽനിന്ന് വിസി യുടെ താൽക്കാലിക ചുമതല നൽകും. പരമാവധി ആറുമാസം വരെ താൽക്കാലിക വിസി ക്ക് തുടരാനാവും. അതിനുള്ളിൽ സ്ഥിരം വിസി യെ കണ്ടെത്തണം.
സുപ്രീംകോടതി വിധി വന്ന യുടൻ നിലവിലുണ്ടായിരുന്ന വൈസ് ചാൻസിലർ സ്ഥാനമൊഴിഞ്ഞുവെ ങ്കിലും, പ്രൊ വൈസ് ചാൻസലർ ഡോ: എസ്. അയൂബ് സർവകലാശാലയിൽ തുടരുന്നുണ്ട്.