കെ.ടി.യു മുൻവിസി ഡോ: സിസാതോമസിനെതിരെ സർക്കാർ സുപ്രീംകോടതിയിൽനൽകിയ അപ്പീൽ തള്ളി: സർക്കാർ ഇരന്നു വാങ്ങിയ തിരിച്ചടി1 min read

 

തിരുവനന്തപുരം :കെടിയു മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. സിസ തോമസിനെതിരായ വകുപ്പുതല നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലാണ് തള്ളിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റാരോപണ മെമ്മോയും നിലനില്‍ക്കുന്നതല്ലെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാരുതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നടപടി ഏകപക്ഷീയമാണെന്നായിരുന്നു സിസ തോമസിന്റെ വാദം. ഇത് കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നും തനിക്കെതിരായുള്ള എല്ലാ പ്രതികാര നടപടികളും റദ്ദാക്കണമെന്നുമായിരുന്നു സിസ തോമസിന്റെ ആവശ്യം.

KTU വിസിയായിരുന്ന എം.എസ്. രാജശ്രീയെ സുപ്രീംകോടതി അയോഗ്യയാ ക്കിയതിനെത്തുടർന്ന് വിസിയുടെ ചുമതല നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, പിവിസി,ഡിജിറ്റൽ സർവ്വകലാശാല
വിസി എന്നിവരുടെ പേരുകൾ സർക്കാർ ശുപാർശ ചെയ്തു വെങ്കിലും ഇവർ വിസി യുടെ ചുമതല വഹിക്കാൻ യോഗ്യരല്ലെന്ന കാരണത്താൽ ഗവർണർ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് വിസി യുടെ ചുമതല നൽകു വാൻ തീരുമാനിച്ചുവെങ്കിലും സർക്കാർ താൽപ്പര്യത്തിന് വഴങ്ങി ഡയറക്ടർ വിസി യുടെ ചുമതല സ്വീകരിക്കുവാൻ തയ്യാറായില്ല. തുടർന്നാണ് സീനിയർ ജോയിൻറ് ഡയറക്ടർ ആയിരുന്ന ഡോ:സിസാ തോമസിന് വൈസ് ചാൻസറുടെ അധിക ചുമതല നൽകി ഗവർണർ നിയമിച്ചത്.

ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിസി യുടെ ചുമതല ഏറ്റെടുക്കുന്ന വിവരം അറിയിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി യെ നേരിട്ട് കാണാൻ പോയെങ്കിലും സർക്കാരിന്റെ ഇഷ്ടക്കേട് കണക്കിലെടുത്ത് സിസാ യെ കാണാൻപോലും സെക്രട്ടറി കൂട്ടാക്കിയില്ല.

സിസാ തോമസിന്റെ നിയമനത്തിനെതിരെ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങളും, ജീവനക്കാരും, വിദ്യാർത്ഥികളും, രംഗത്ത് ഇറങ്ങി.പോലീസ് സംരക്ഷണയിലാണ് സിസാ തോമസ് സർവ്വകലാശാലയിൽ എത്തി വിസി യുടെ ചുമതല ഏറ്റെടുത്തത്.ഡിഗ്രി സർട്ടിഫിക്കേറ്റുകൾ ഒപ്പിടുവാനുള്ള വിസി യുടെ പാസ്സ് വേർഡ് പോലും നൽകാൻ രജിസ്ട്രാർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ആദ്യം വിസമ്മതിച്ചു.

സർക്കാർ അനുമതി കൂടാതെ വിസി യുടെ ചുമതല ഏറ്റെടുത്തതും, നിയമനം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സിസാ തോമസിന്റെ നിയമനം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തുവെങ്കിലും ഹൈക്കോടതി ഗവർണറുടെ തീരുമാനം ശരിവെക്കുകയായിരുന്നു. തുടർന്ന് വിസി സ്ഥാനത്തെ അധിക ചുമതല തടയുന്നതിന് സിസാ തോമസിനെ കോഴിക്കോട് ജില്ലയിലേയ്ക്ക് സ്ഥലം മാറ്റിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ സ്ഥലം മാറ്റം തടഞ്ഞു.

2023 മാർച്ച്‌ 31ന് സർവീസിൽ നിന്നും വിരമിക്കുന്നതിന് മുമ്പ്, സർവീസിൽ ഉള്ളപ്പോൾ തന്നെ ശിക്ഷ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രിബൂനലിന്റെ ഇടപെടലിനെ തുടർന്ന് നടപടികൾ റിട്ടയർ ചെയ്ത ശേഷം തുടരാൻ ട്രിബൂണൽ തന്നെ അനുമതി നൽകി. എന്നാൽ വിസി നിയമനം ശരി വച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണറുടെ ഉത്തരവ് അംഗീകരിക്കാനും എല്ലാ തുടർ ശിക്ഷ നടപടികളും റദ്ദാക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. . ഡിവിഷൻ ബെഞ്ചിന്റെ പ്രസ്തുത ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സർക്കാർ നൽകിയ അപ്പീൽ ഹർജിയാണ് ഇന്ന് സുപ്രീംകോടതി തള്ളിയതും സർക്കാരിന് കനത്ത തിരിച്ചടിയായതും.

കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച സിസാ തോമസിന്റെ പെൻഷൻ അനുകൂല്യങ്ങൾ പൂർണമായും സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. സംസ്ഥാന ത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഡോ. സിസാ തോമസ് ഇപ്പോൾ ഇന്ത്യയിലെ വിവിധ IIT കളിൽ വിസിറ്റിംഗ് പ്രൊഫസ്സറായി സേവനം അനുഷ്ഠിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *