19/1/23
തിരുവനന്തപുരം :ചുമതല പൂർണമായും സർക്കാരിന് വേണ്ടി ഉപയോഗിക്കുന്നതോടൊപ്പം ഏറ്റെടുത്ത കർമ്മം ആത്മാര്‍ത്ഥതയോടുകൂടി നിര്‍വഹിക്കുമെന്നും . കെ വി തോമസ്.
‘മുരളീധരനോട് മറുപടി പറയാനില്ല. കോണ്‍ഗ്രസില്‍ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാന്‍ അറിയാതെയാണ് എന്നെ മാറ്റിയത്. വികസന കാര്യങ്ങളില്‍ എല്ലാവരും മുന്നോട്ട് പോകണം. കേരളത്തിന് കിട്ടേണ്ട സഹായം കേന്ദ്രത്തില്‍ നിന്നും എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെ കാര്യങ്ങള്‍ നടപ്പിലാക്കും. ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു, ആ ഘട്ടത്തില്‍ ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മന്ത്രിസഭാ തീരുമാനം വന്നത്. പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണെന്നും’- അദ്ദേഹം കൂട്ടിച്ചെര്‍ത്തു.
കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി 8 മാസങ്ങൾക്ക്ശേഷമാണ് സിപിഎം പുതിയ നിയമനം നൽകിയത്.. കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് കെ വി തോമസ് സിപിഎമ്മിൽ എത്തിയത്.