ഉറക്കത്തിനിടയില്‍ കാലില്‍ മസില്‍ കയറുന്നുണ്ടോ? പരിഹാരമുണ്ടോ എന്ന് നോക്കാം1 min read

ഉറക്കത്തിനിടയിലോ കായികവിനോദങ്ങളില്‍ ഏല്‍പ്പെടുമ്പോഴോ അപ്രതീക്ഷിതമായി കാലില്‍ ഒരു കോച്ചിപ്പിടിത്തം ഉണ്ടാകുന്നുണ്ടോ?.

പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ നേരിടാത്തവര്‍ വളരെ  ചുരുക്കമാണ്. പേശികള്‍ വലിഞ്ഞുമുറുകുന്നതാണ് ഇത്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഈ വലിവ് കുറച്ച്‌ നേരത്തിനുളളില്‍ മാറുമെങ്കിലും വേദന മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കാം. കാല്‍വണ്ണയിലെ പേശികളിലാണ് പലര്‍ക്കും ഈ വലിവ് അനുഭവപ്പെടുന്നത് തന്നെ.

ഉറക്കത്തില്‍ വരുന്ന കോച്ചിപ്പിടിത്തം ഉറക്കതടസ്സത്തിലേക്കും മറ്റ് ശാരീരിക പ്രശ്‌നങ്ങളിലേക്കും നയിക്കും. പേശിവലിവ് അലട്ടുന്നവര്‍ കാല്‍ക്കുഴ കുത്തിയോ കാലിന് താങ്ങ് കിട്ടാത്ത രീതിയില്‍ കട്ടിലിന് വെളിയിലേക്കോ നീട്ടിവെച്ച്‌ കിടക്കരുത്. ശരീരം മുറുകുന്ന രീതിയില്‍ പുതയ്ക്കുകയും അരുത് . ഉറങ്ങുന്നതിന് മുന്‍പ് കാലുകള്‍ക്ക് അല്‍പം വ്യായാമം നല്‍കുക. പേശിവലിവ് തടയാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് ധാരാളം വെള്ളം കുടിക്കുക എന്നതാണ്.

അമിതാധ്വാനമോ, വ്യയമാക്കുറവോ, ശരീരത്തിലെ ജലാംശം കുറയുന്നതോ ഒക്കെയാണ് മിക്കപ്പോഴും പേശിവലിവിന് കാരണമാകാറുള്ളത് . ഇതില്‍ത്തന്നെ നിര്‍ജ്ജലീകരണമാണ് മിക്കപ്പോഴും വില്ലനാകാറ്. ശരീരം നന്നായി മസാജ് ചെയ്യുന്നതും നല്ലതാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക വഴി ശരീരപേശികള്‍ക്ക് വേണ്ടത്ര പോഷകങ്ങളും ധാതുലവണങ്ങളും ലഭിക്കാന്‍ മസാജിങ്ങ് സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *