തിരുവനന്തപുരം : അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരമാണ് കുഞ്ചാക്കോ ബോബന്. 2005 ലായിരുന്നു പ്രിയയുമായുള്ള വിവാഹം നടന്നത്.14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞതിഥിയുടെ പേര് പുറത്തുവിട്ടത്. പേരിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതിന് പിന്നാലെയായാണ് ഇസഹാഖെന്നാണ് മകന്റെ പേരെന്ന് വ്യക്തമാക്കി താരമെത്തിയത്.
മാതൃദിനത്തില്‍ പേര് പുറത്തുവിട്ടതിന് പിന്നാലെ തന്നെ കുഞ്ഞ് ഇസയുടെ ചിത്രവും അദ്ദേഹം പുറത്തുവിട്ടിരുന്നു. പ്രിയയുടെ മടിയിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു. ഏറ്റവും സന്തോഷകരമായ പുഞ്ചിരിയാണ് ഇതെന്നും ചാക്കോച്ചന് കുറിച്ചിരുന്നു. മുഖം വ്യക്തമാവാത്ത തരത്തിലുളള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.