“മോദിയുടെ ഗ്യാരന്റി “ഏറ്റുപറഞ്ഞ് സദസ്സും, തൃശൂരിനെ ഇളക്കിമറിച്ചും, നേട്ടങ്ങൾ എണ്ണി എണ്ണി പറഞ്ഞും മോദിയുടെ പ്രസംഗം1 min read

 

തൃശ്ശൂർ :ശക്തന്റെ മണ്ണിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി. “കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ “എന്ന് തുടങ്ങിയ പ്രസംഗത്തിൽ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നു.

രാജ്യത്തിന്റെ വികസന നേട്ടങ്ങളാണ് മോദിയുടെ ഉറപ്പ് എന്ന് വ്യക്തമാക്കുന്ന നിലയില്‍ ‘മോദിയുടെ ഗാരന്റി’ എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചായിരുന്നു വികസന നേട്ടങ്ങള്‍ മോദി ഉയര്‍ത്തിക്കാട്ടിയത്. അമ്മമാരെ സഹോദരിമാരെ എന്ന് ആവര്‍ത്തിച്ച്‌ അഭിസംബോധന ചെയ്തായിരുന്നു മോദിയുടെ പ്രസംഗം.

ലോകം അടയാളപ്പെടുത്തിയ മലയാളി വനികളെ പേരെടുത്ത് പ്രശംസിച്ചായിരുന്നു തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി മുത്തലാക്ക് നിയമം മൂലം നിരോധിച്ചു എന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളുടെ അന്തസ് ഉയര്‍ത്താന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു എന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നതിനായി നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. പത്ത് കോടി ഉജ്വല കണക്ഷന്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് പൈപ്പിലൂടെ വെള്ളം നല്‍കി. 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയം നിര്‍മ്മിച്ചു നല്‍കി. ഒരു രൂപയ്ക്ക് സുഭിത സാനിറ്ററി പാഡുകള്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. കേരളത്തിലെ അറുപത് ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. 30 കോടിയിലധികം ആളുകള്‍ക്ക് മുദ്ര വായ്പ നല്‍കി.

ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു. സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായുള്ള അഡ്മിഷന്‍ ആരംഭിച്ചു. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകളുടെ സംവരണം സാധ്യമാക്കി. വികസിത ഭാരതത്തില്‍ സ്ത്രീശക്തി സുപ്രധാന പങ്കാണ് വഹിക്കണമെന്ന് ആഗ്രഹിക്കുകയാണ്. എന്റെ സഹോദരിമാര്‍ക്കായി അവസരങ്ങളുടെ കലവറ തന്നെ തുറന്നിരിക്കുകയാണ്, എല്ലാം മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വര്‍ണകള്ളക്കടത്ത് പരാമര്‍ശിച്ചും ഇന്ത്യ മുന്നണിയെ കടന്നാക്രമിച്ചുമായിരുന്നു പ്രധാമന്ത്രിയുടെ പ്രസംഗം പുരോഗമിച്ചത്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം എന്ന് ബിജെപി വിശ്വസിക്കുന്നു. ഇന്ത്യ മുന്നണി വികസന വിരുദ്ധരാണ്. കേരളത്തില്‍ ആവര്‍ക്ക് വേണ്ടത് കൊള്ള നടത്താനുള്ള സ്വാതന്ത്യം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണ കള്ളക്കടത്ത് നടന്നത് എന്നറിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ പരോക്ഷമായി പരാമര്‍ശിച്ച്‌ മോദി പറഞ്ഞു.

കേന്ദ്രം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്ക് ചോദിക്കുമ്ബോള്‍ വികസനം തടസപ്പെട്ടുത്തുന്നു എന്ന് മുറവിളികൂടുന്നു. കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ ബിജെപിയോട് ചേര്‍ന്ന് നില്‍ക്കണം. ഇന്ത്യ മുന്നണിയെ പരാജയപ്പെടുത്താനുള്ള കരുത്ത് കേരളത്തിലെ ബിജെപിക്കുണ്ട്.

തൃശൂര്‍ പൂരം നടക്കുന്ന തേക്കിന്‍ കാട് മൈതാനവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമര്‍ശനം. ശബരിമലയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിവു കേടിന്റെ ഉദാഹരണമാണെന്നും മോദി ആരോപിച്ചു.

പ്രധാനമന്ത്രി പങ്കെടുത്ത ‘സ്ത്രീ ശക്തി നരേന്ദ്ര മോദിക്ക് ഒപ്പം’ എന്ന പരിപാടിയോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരാട്ടിത്തിലേക്ക് കടന്നു. നഗരത്തിലെ ഒന്നര കിലോ മീറ്റര്‍ റോഡ് ഷോയ്ക്ക് ശേഷമായിരുന്നു മോദി പൊതു പരിപാടിയില്‍ പങ്കെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദതാ എസ്, സുരേഷ് ഗോപി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ വേദിയില്‍ അണിനിരത്തിയായിരുന്നു ബിജെപി ‘സ്ത്രീ ശക്തി നരേന്ദ്ര മോദിക്ക് ഒപ്പം’ സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിലെ മികച്ച സംരംഭകയായ ബീനാ കണ്ണന്‍, ഡോ. എം.എസ് സുനില്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, ഇന്ത്യന്‍ വനിത ക്രിക്കറ്റ് എ ടീം നായികയായിരുന്ന മിന്നു മണി, ചലചിത്ര താരം ശോഭന, മറിയക്കുട്ടി എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *