മമ്മിയൂർ കൃഷ്ണൻകുട്ടിനായർ (1917- 1994) ഇന്ന് 30-ാം സ്മൃതിദിനം …. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

കേരളത്തിലെ ചുവർ ചിത്രകലാരംഗത്തെ പ്രധാനിയായിരുന്നു മമ്മിയൂർ കൃഷ്ണൻകുട്ടിനായർ ചുവർചിത്രകലയുടെ കേരളത്തനിമയും ശൈലിയും പിന്തുടർന്ന മമ്മിയൂർ പ്രകൃതിദത്ത നിറങ്ങളുപയോഗിച്ച് പാരമ്പര്യ രീതിയിൽ നിരവധി ക്ഷേത്രങ്ങളിൽ ചുവർ ചിത്രരചന നടത്തിയിട്ടുണ്ട്.ശ്രീചിത്രാ എൻക്ലേവിൽ മമ്മിയൂരിൻ്റെ നേതൃത്വത്തിൽ “ശ്രീചിത്തിരതിരുനാളിൻ്റെ എഴുന്നള്ളത്ത് ” എന്ന ചിത്രവും വരച്ചു.ഗുരുവായൂർ ദേവസ്വം മ്യൂറൽ പെയിൻ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനാണ്. 1917-ൽ ക്ഷേത്ര നഗരമായ ഗുരുവായൂരിനടുത്ത മമ്മിയൂരിൽ രാമകൃഷ്ണൻ എമ്പ്രാന്തിരിയുടെയും ജാനകി അമ്മയുടെയും മകനായി ജനിച്ചു.ഇദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് സ്ഥാപിച്ച ചുവർ ചിത്ര പഠനകേന്ദ്രം നിരവധി പേർക്ക് ചുവർചിത്ര രചനയിൽ പരിശീലനം നൽകി. അഗ്നിബാധയിൽ നശിച്ച ഗുരുവായൂരിലെ “അനന്തശയനം ചുവർചിത്രം ” മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ ശിഷ്യന്മാർ ചേർന്നാണ് പുനരുദ്ധരിച്ചത്.1981-ൽ കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ ഫെല്ലോഷിപ്പ് മമ്മിയൂർ കൃഷ്ണൻകുട്ടി നായർക്ക് ലഭിച്ചു.ഗുരുവായൂർ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, വടകര ലോകനാർക്കാവ് ക്ഷേത്രം.
.. എന്നിവ ശ്രദ്ധേയരചനകൾആണ് 1994 ജൂലൈ 19-ാം തീയതി മമ്മിയൂർ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *