മാർച്ച്‌ രണ്ടാം വ്യാഴം ഓൺലൈനിൽ റിലീസ് ചെയ്തു1 min read

തിരുവനന്തപുരം :ജഹാൻഗീർ ഉമ്മർ സംവിധാനം ചെയ്ത മാർച്ച്‌ രണ്ടാം വ്യാഴം ഓൺലൈനിൽ റിലീസ് ചെയ്തു. നേരത്തെ റിലീസിന് തയാറെടുത്തിരുന്നു എങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാത്തത് കാരണമാണ് ott റിലീസ് ചെയ്യുന്നതെന്ന് ജഹാൻഗീർ പറഞ്ഞു .

വർഷങ്ങൾ നീണ്ടുനിന്ന പ്രയത്നത്തിന്റെയും, അടങ്ങാനാകാത്ത ആഗ്രഹത്തിന്റെയും പൂർത്തീകരണമാണ് ഈ സിനിമ. 500റിലേറെ തവണ ഡയാലിസിസിന് വിധേയമാവുകയും, രണ്ടുതവണ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രീയ കഴിയുകയും ചെയ്ത ജഹാൻഗീറിന്റെ ജീവിതമാണ് ഈ സിനിമ.

അവയവ ദാനത്തിന്റെ മഹത്വമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെള്ളിത്തിരയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ സിനിമ ആസ്വദിക്കാൻ ഉതകുന്നതാണ്.

അതിജീവനത്തിന്റെ ഈ കാലഘട്ടത്തിൽ പോരാട്ടവീര്യത്തിന്റെ ഉത്തമ ഉദാഹരണമായി തന്റെ ജീവിതം തന്നെ വരച്ചു കാട്ടുന്ന ജഹാൻഗീർ ഉമ്മറിന്റെ ആദ്യ സംരംഭം വൻ വിജയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ.

പ്ലേ സ്റ്റോറിൽ നിന്നും ഡയറക്ട് ആയി 4ലൈൻ സിനിമയുടെ ആപ്പ് ഡൗൺലോഡ് ചെയ്ത് സിനിമ  കാണാൻ കഴിയും. ആസ്വാദനത്തിന് പുറമെ കൃത്യമായ പുണ്യ കർമ്മം കൂടിയാണ് സിനിമക്ക് ലഭിക്കുന്ന പ്രോത്സാഹനം.

https://play.google.com/store/apps/details?id=com.socialwebinnovative.fourlinecinema

Leave a Reply

Your email address will not be published. Required fields are marked *