3/2/23
പത്തനാപുരം : 34-മത് മാർ തോമാ ദിവന്നാസ്യോസ് വോളിബോൾ ടൂർണ്ണമെന്റ് ഫൈനലിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയെ 3-1 എന്ന സ്കോറിൽ പരാജയപ്പെടുത്തി. വെരി റവ. അപ്രേം റമ്പാൻ മെമ്മോറിയൽ വനിത ടൂർണ്ണമെൻറ് ഫൈനലിൽ പാലാ അൽഫോൻസാ കോളജ് ചങ്ങനാശ്ശേരി അസംഷൻ കോളജിനെ 3-1 എന്ന സ്കോറിൽ പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തിൽ മികച്ച കളിക്കാരനായി പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ ആകാശ് ജെ.വി. യെയും വനിതാ വിഭാഗത്തിൽ അൽഫോൻസാ കോളജിലെ അനീറ്റാ ആന്റണിയെയും തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ ദേശീയ താരവും സെന്റ് സ്റ്റീഫൻസ് കോളജ് പൂർവ വിദ്യാർത്ഥിയായ അജിത്ത് ലാൽ സി., മുൻ കായിക വിഭാഗം മേധാവി ആയിരുന്ന പ്രൊഫ. ടോമി സി.സി. പത്തനാപുരം മൗണ്ട് താബോർ ദയറാ സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു, ട്രഷറർ വെരി. റവ. ഡേവിഡ് കോശി റമ്പാൻ, പ്രിൻസിപ്പാൾ ഡോ. കോശി പി.എം, കോളജ് ഗവേണിങ്ങ് ബോഡി അംഗം റവ. ഡോ. റോയി ജോൺ , കായിക വിഭാഗം മേധാവി ഡോ. സുബിൻ രാജ് എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥികൾ ട്രോഫികൾ വിതരണം ചെയ്തു.