1/6/23
എംജി യിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാതെ വിദ്യാർത്ഥികൾ നെട്ടോട്ടം.
കഴിഞ്ഞ ശനിയാഴ്ച മുതൽ എംജി സർവ്വകലാശാലയിൽ സ്ഥാനമൊഴിഞ്ഞ വി സി ക്ക് പകരക്കാരനെ കണ്ടെത്താൻ വൈകുന്നത്കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ ആശങ്കയിലായി. വിദേശത്തു ഉൾപ്പെടെയുള്ളപലരുടെയും ജോലി പോലും നഷ്ടപ്പെടുന്ന നിലയിലാണ്. കഴിഞ്ഞ മാസം റിട്ടയർ ചെയ്ത ജീവനക്കാരുടെ തസ്തികകളിൽ ലഭിക്കേണ്ട ഉദ്യോഗകയറ്റങ്ങളും നിലച്ചു.
സർവകലാശാലയിൽ വിസി യുടെ ചുമതല ആർക്കും ഇല്ലാതാകുന്നത് ഇത് ആദ്യമായാണ്. വിസി യുടെ ചുമതല നൽകേണ്ടത് ചാൻ സലർ കൂടിയായ ഗവർണറുടെ ചുമതല യാണെന്നാണ് സർക്കാരിൻറെ പക്ഷം. സർക്കാർ ആകട്ടെ വിരമിച്ച വിസി സാബു തോമസിന് പുനർ നിയമനം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.പ്രസ്തുത തീരുമാനം അംഗീകരിക്കാൻ വിസമ്മതിച്ച ഗവർണർ സർക്കാരിനോട് ഒരു പാനൽ ആവശ്യപ്പെട്ടിരുന്നു. വിരമിച്ച വിസി ഉൾപ്പെടെ സർക്കാരിന് താൽപ്പര്യമുള്ള താരതമ്യേന ജൂനിയർ ആയിട്ടുള്ള പ്രൊഫസ്സർ മാരുടെ സർക്കാർ സമർപ്പിച്ച പാനൽ ഗവർണർ അംഗീകരിക്കാൻ തയ്യാറായില്ല.സീനിയർ പ്രൊഫസർമാരുടെ പുതിയ പാനൽ ഗവർണർ വീണ്ടും ആവശ്യപ്പെടും. എംജി
വിസി ക്ക് മലയാളം സർവകലാശാലയിലും ചുമതല നൽകിയിരുന്നതിനാൽ മലയാളത്തിലും ഫലത്തിൽ വിസി ഇല്ലാതായി.
ഗവർണറുടെ കാലാവധി അവസിക്കുന്നതുവരെ സ്ഥിരം വിസി യെ നിയമിക്കുന്നതിനുള്ള സേർച്ച് കമ്മിറ്റി രൂപീകരണം സർക്കാർ നിർദ്ദേശപ്രകാരം തടഞ്ഞിരിക്കുന്നതിൽ ഗവർണർ അസന്തുഷ്ടനാണ്. എംജി വിസി നിയമനം നീട്ടുന്നതും അതിന്റെ തുടർച്ചയാണ്.
‘കേരള’യിലാകട്ടെ സെർച്കമ്മിറ്റി രൂപീകരിക്കാനുള്ള കോടതിയുടെ ഉത്തരവ് അംഗീകരിക്കാനോ, യൂണിവേഴ്സിറ്റി പ്രതിനിധിയെ സെർച്ച് കമ്മിറ്റികയിലേക്ക് നിർദ്ദേശിക്കാനോ സിപിഎം നേതൃത്വം തയ്യാറാവുന്നില്ല.
സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിൽ നിലവിൽ വിസി മാരില്ല.എല്ലാ സർവ്വകലാശാല പരീക്ഷഫലങ്ങളുടെ പ്രസിദ്ധീകരണങ്ങളെയും വിസി മാരെ നിയമിക്കുന്നതിലുള്ള കാലതാമസം ദോഷക രമായി ബാധിച്ചിട്ടുണ്ട്.