നല്ലൊരു നാളെയുടെ പ്രതീക്ഷകളുമായി ‘നാളെക്കായി ‘പൂർത്തിയായി1 min read

നാളേയ്ക്കായി പൂർത്തിയായി,  കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായി ” പൂർത്തിയായി.കോവിഡിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ നിറുത്തി വെയ്ക്കുകയും തുടർന്ന് സർക്കാർ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യസിനിമ കൂടിയാണ് നാളേയ്ക്കായ്.

പുതിയ കാലത്ത് ബന്ധങ്ങൾ ബന്ധനങ്ങളാക്കുന്ന ഒരു കാലഘടനയിൽ വൈകാരികമായ അവഗണനകൾക്കും തിരസ്ക്കരണങ്ങൾക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്.

ബാനർ , നിർമ്മാണം – സൂരജ് ശ്രുതി സിനിമാസ് , സംവിധാനം – സുരേഷ് തിരുവല്ല, എക്സി : പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അനക്കാപ്പാറ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, കഥ, തിരക്കഥ, സംഭാഷണം – വി കെ അജിതൻകുമാർ , എഡിറ്റിംഗ് – കെ ശ്രീനിവാസ് , പ്രൊ.. കൺട്രോളർ – ചന്ദ്രദാസ് , പ്രൊ: എക്സി :- സുനിൽ പനച്ചിമൂട് ,ഗാനരചന – ജയദാസ് , സംഗീതം, പശ്ചാത്തല സംഗീതം – രാജീവ് ശിവ, ആലാപനം – സരിതാ രാജീവ്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം – സൂര്യ ശ്രീകുമാർ , ചമയം – അനിൽ നേമം, ചീഫ് അസ്സോ: ഡയറക്ടർ – കിരൺ റാഫേൽ , സഹസംവിധാനം – ഹാരിസ്, അരുൺ , സ്റ്റിൽസ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്‌ജലി, ഡിസൈൻസ് – മീഡിയാ സെവൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ .

ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന റോസ് ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , നന്ദന നന്ദഗോപാൽ, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിതാ രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു.

കൊവിഡിന് ശേഷമുള്ള ഒരു നല്ല നാളേയ്ക്കായി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുമുള്ള സമർപ്പണം കൂടിയാണീ ചിത്രം .

Leave a Reply

Your email address will not be published. Required fields are marked *