തിരുവനന്തപുരം :നേമം, വേളി റെയിൽവേ സ്റ്റേഷനുകളുടെ പേരിൽ മാറ്റം.നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോര്‍ത്തുമാകും. ഇരു സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ ടെര്‍മിനലുകളാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ തീരുമാനം.
സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡിസംബര്‍ ആദ്യം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സര്‍ക്കാര്‍ അനുമതി നല്കി. തീരുമാനം അറിയിച്ച് ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. തിരുവനന്തപുരം സെൻട്രലിലെ ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെയാണ് ഉപഗ്രഹ ടെര്‍മിനുകള്‍ വികസിപ്പിക്കുക എന്ന തീരുമാനത്തിലെത്തിയത്.
കൊച്ചുവേളി എന്ന സ്റ്റേഷനുള്ളതും അത് തിരുവനന്തപുരത്താണെന്നും ഭൂരിഭാഗം ആളുകള്‍ക്ക് അറിയില്ല, അതിനാല്‍ തന്നെ സെൻട്രലിലേക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ യാത്ര ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള യാത്രക്കാരാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനം. യാത്രക്കാര്‍ക്ക് സൗകര്യം ലഭിക്കുന്നതോടെ വരുമാന വര്‍ദ്ധനയും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്.