27/6/22
തിരുവനന്തപുരം :സുഷ്വികമോളുടെ ദുരന്തം സമൂഹ മനസാക്ഷിയെ ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് നേമം VGHSS ലെയും VVHSS ലെയും സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
യുവത്വത്തിന്റെ ശാപമായ ലഹരിക്കെതിരെ ബോധവത്കരണ പ്ലക്കാർഡ്, പോസ്റ്റർ, പ്രതീകം ഇവയുമായാണ് ബോധവൽക്കരണം നടത്തിയത്.
രാവിലെ നേമത്തുനിന്നും ആരംഭിച്ച റാലി ഇരു സ്കൂളിലെയും പ്രധാന അദ്ധ്യാപകരായ ശ്യാം ലാൽ, ആശ.എസ്.നായർ എന്നിവർ സംയുക്തമായി ഉത്ഘാടനം ചെയ്തു.
നേമം മുതൽ പ്രാവച്ചമ്പലം വരെ സംഘടിപ്പിച്ച റാലിയിൽ വഴിയാത്രക്കാരോടും മറ്റ് വ്യക്തികളോടും ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നടത്തുകയും ചെയ്തു.
CPO സുനന്ദ് TS രാജ്, രചന R. നായർ,റോയ് R. P, മിഥുൻ. V. അശോക്, മറ്റ് അധ്യാപകർ എന്നിവർക്കൊപ്പം നൂറോളം SPC കൾ അണിനിരന്നു.