24/3/23
തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല നാളിൽ ക്ഷേത്ര നടയിൽ ഒരുക്കിയ മെഡിക്കൽ ക്യാമ്പിന്റെ മാതൃകയിൽ ക്യാമ്പ് ഒരുക്കി വെള്ളായണി ക്ഷേത്രത്തിലെ അശ്വതി പൊങ്കാല ദിവസവും നേമം വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘം.രാവിലെ മുതൽ തന്നെ ഡോക്ടമാരുടെ വിദഗ്ധ സംഘം വെള്ളായണി ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്തിരുന്നു.
കോവിഡ് കാലത്തെ അതിജീവിച്ചുവെങ്കിലും തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളിൽ വലയുന്നവർക്ക് ആശ്വാസമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ജീവിത ചര്യ രോഗങ്ങൾ,പോസ്റ്റ് കോവിഡ് ചികിത്സ, പകർച്ച വ്യാധി കൾ ഇവക്കെതിരെയുള്ള പരിശോധനയും ക്യാമ്പിൽ നടത്തി.
ഡോ. രഘു.ഡോ. അരുൺ. S. രാജ്, ഡോ. വിസ്മയ,ഡോ. ഷഹാന,ഡോ.സുഹൈല,ഡോ. ഷാന ഷെറിൻ, ഡോ. ജോമിറ്റ ജോൺ തുടങ്ങി പതിനൊന്നോളം വിദഗ്ധർ ക്യാമ്പിന് നേതൃത്വം നൽകി.