നെയ്യാറ്റിൻകര : സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ സി.പി.ഐ പ്രവർത്തകരുടെ ആക്രമണം . പ്ലാവിള ബ്രാഞ്ച് സെക്രട്ടറി രഘു (55) നേരെയാണ് സി.പി.ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത് . കഴിഞ്ഞ ദിവസം ലോകസഭ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസ് കെട്ടുന്നതിന് ചൊല്ലി തർക്കം നടന്നിരുന്നു . ഇതോടെ സി.പി.ഐ പ്രവർത്തകർ സംഘം ചേർന്ന് ഇരുട്ടിന്റെ മറവിൽ രഘു വിനെ മർദ്ദിച്ചു വെന്നാണ് പരാതി കൂടാതെ രഘു വിന്റെ മകനെ ആക്രമിക്കുമെന്ന് ഭീഷണി പെടുത്തിയതായും പരാതി യിൽ പറയുന്നു . മർദ്ദനമേറ്റ സി.പിഎം ബ്രാഞ്ച് സെക്രട്ടറിയെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കായി പ്രവേശിപ്പിച്ചു നെയ്യാറ്റിൻകര പോലീസ് രഘുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.
അതേസമയം സിപിഎം പ്രവർത്തകർ തങ്ങളെ അകാരണമായി മർദിച്ചുവെന്നാരോപിച്ച് സിപിഐ പ്രവർത്തകരും നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.സിപിഎം -സിപിഐ നേതാക്കളുടെ പരാതികളുടെ അടിസ്ഥാനത്തിൽ ഇരു കൂട്ടർക്കുമെതിരെ കേസ് എടുത്തിട്ടുള്ളതായി നെയ്യാറ്റിൻകര പോലീസ് പറഞ്ഞു.