ടോക്കിയോ: ഉത്തരകൊറിയ വീണ്ടും ചാര ഉപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ വിക്ഷേപണം നടത്തുമെന്ന് ഉത്തരകൊറിയ ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഓഗസ്റ്റ് 24നും 31നും ഇടയില്‍ വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയില്‍ ഉത്തരകൊറിയ ചോലിമ-1 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ച് പരാജയപ്പെട്ടിരുന്നു. ഇതിന്റെ പുനഃശ്രമമാണ് പുതിയ വിക്ഷേപണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റോക്കറ്റിന്റെ എൻജിനിലെ ഇന്ധനസംവിധാനത്തിലുണ്ടായ തകരാറാണ് ചാരഉപഗ്രഹത്തിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെടുന്നതിനുള്ള കാരണമായി റിപ്പോർട്ടുള്ളത്.