“ഓണത്തിനായി കാത്തിരിപ്പൂ “; മലയാളിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ ഓണസമ്മാനം.1 min read

മലയാളിയുടെ മാനസികവ്യഥ യുടെ കഥ പറയുന്ന’ ഓണത്തിനായി കാത്തിരിപ്പൂ’ എന്ന് മ്യൂസിക്കൽ ആൽബം യൂട്യൂബിൽ തരംഗമാകുന്നു. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തിൽ,  ഓണത്തിന് മാത്രം നാട്ടിലെത്തുന്ന ഭർത്താവിനെ കാത്തിരിക്കുന്ന പഴയകാല ഭാര്യമാരെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നൂതന കാലത്തെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയുടെ മനോവ്യാപാരത്തെ ലളിതമായി അവതരിപ്പിക്കുന്ന ആൽബം. ഓണക്കാലത്ത്  ഭർത്താവിന്റെ ജോലി തിരക്ക് കാരണം  നാട്ടിൽ എത്താനുള്ള ലീവ് കിട്ടുമെന്ന പ്രതീക്ഷ ഇല്ലാതെ പിടയുന്ന ഭാര്യയുടെ ഹൃദയം,  പക്ഷേ ഒടുവിൽഅപ്രതീക്ഷിതമായി  സമ്മാനങ്ങളുമായി എത്തുന്ന ഭർത്താവ്,  ഇതാണ് ആൽബത്തിന് ഇതിവൃത്തം. കുടുംബ ജീവിതത്തിന്റെ അടിത്തറയായ പരസ്പര വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും  ശക്തി ചോർന്നു പോകുന്ന പുതിയകാല ഭാര്യാഭർത്താക്കന്മാർക്ക് പഴയകാല കുടുംബങ്ങളുടെ ദൃഢത മനസിലാക്കാൻ ഈ ആൽബം സഹായിക്കും.ഓണം പ്രതീക്ഷയാണ്,  സത്യസന്ധമായ സ്നേഹത്തിന്റെ,  കാത്തിരിപ്പിന്റെ, ഓർമ്മപ്പെടുത്തലാണ്. ഓണക്കാലം തിരിച്ചുവരവിന്റെ  കാലമാണ്,    നന്മയുടെയും സ്നേഹത്തിന്റെയും     പഴയകാല ഓർമ്മകളുടെ സുന്ദര തീരങ്ങളിലേക്ക് മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടു പോകാൻ ഈ ആൽബത്തിന് സാധിച്ചു.

മലയാളം തമിഴ് ആൽബങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകൻ ശ്രീ റോബിൻസൺ സ്റ്റാൻസിലസ് ആണ്  ശ്രവ്യ മനോഹരമായ ഈ ആൽബത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്.

പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ  ശിഷ്യൻ നെയ്യാറ്റിൻകര സുരേന്ദ്രന്റെ ശിക്ഷണത്തിൽ സംഗീതരംഗത്ത് കടന്നുവന്ന പ്രതിഭയായ ഷൈൻ ഡാനിയേൽ ആണ് ആൽബത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ചെന്നൈ      യിലെ അറിയപ്പെടുന്ന ‘കായൽ ബാൻഡിലെ’പ്രധാന ഗായകനാണ് ഷൈൻ. ആൾ ഇന്ത്യ റേഡിയോ തിരുവനന്തപുരം നടത്തിയ ‘സംഗീത സംഗമം’ എന്ന മ്യൂസിക് ഷോയിൽ മികച്ച പാട്ടുകാരനുള്ള  അവാർഡ് നേടിയ വ്യക്തിയും,  ‘ഒരുമാസ്സ്  കഥ’,  ‘സവാരിഗിരിഗിരി’ തുടങ്ങിയ സിനിമകളിൽ ഗാനമാലപിച്ചിട്ടുമുള്ള   ഷൈൻ ഡാനിയേലിന്റെ  ശബ്ദമാധുര്യം ആൽബത്തിന് ജീവൻ നൽകുന്നു. ചെന്നൈയിലെ പ്രശസ്തമായ റെക്കോർഡിങ് സ്റ്റുഡിയോ PRSBD2 ആണ്  ഈ ആൽബത്തിന് വീഡിയോ എഡിറ്റിംഗ് , മിക്സിങ്,  കമ്പോസിംഗ് ഇവ നടത്തിയത്.  തമിഴിലെ മികച്ച മുൻനിര സംവിധായകരിൽ ഒരാളായ എസ് വെങ്കിടേഷ് ഒരുക്കിയ  ദൃശ്യഭാഷ ആൽബത്തിന് മികവേകുന്നു.

കേട്ടുമറന്ന ഓണപ്പാട്ട് ശീലുകൾ, കണ്ടുമറന്ന ദൃശ്യവിസ്മയങ്ങൾ,  ഇവയിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്ന ഈ  ആൽബം,  ദൃശ്യ ഭംഗി കൊണ്ടും ആലാപന ശൈലി കൊണ്ടും വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും ഏറെ ശ്രദ്ധേയമായ  ഈ ആൽബം മലയാളിക്ക് എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഓണസമ്മാനമാണ്. Link:  https://youtu.be/D67tmIHSK8M

Leave a Reply

Your email address will not be published. Required fields are marked *