15/9/22
തിരുവനന്തപുരം :കോൺഗ്രസ് പാർട്ടിയിൽ നിന്നും നിരന്തരമായ അവഗണനയാണ് നാടാർ സമുദായം അനുഭവിക്കുന്നതെന്ന് പി പി കെ കേരള.നാടാർ സമുദായ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്, ആയതിനാൽ കോൺഗ്രസ് പാർട്ടിയിലെ നാടാർ സമുദായ നേതാക്കളെയും പ്രവർത്തകരെയും പി പി കെ കേരള യിൽ അണിചേരണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു.
ചുവര് എഴുതുവാനും പോസ്റ്റർ ഒട്ടിക്കാനും വേണ്ടി മാത്രമാണോ കോൺഗ്രസിന് നാടാർ സമുദായം. മാനാഭിമാനങ്ങൾ ഉണ്ടെങ്കിൽ ഇനിയെങ്കിലും നാടാർ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ച്, റോക്കറ്റ് രാജ അവർകൾ ഭാരതത്തിലെ എല്ലാ നാടാർ സമുദായ അംഗങ്ങളും ഒരു കുട കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന സമുദായ രാഷ്ട്രീയ പാർട്ടിയായ പനങ്കാട്ട് പടയ് കക്ഷി (PPK) യിൽ ചേർന്ന് നാടൻ സമുദായത്തിനും അതിനോടൊപ്പം സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാനും പാർട്ടി ആഹ്വാനം ചെയ്യുന്നു.