പ്രൊഫ.സുന്ദരം ധനുവച്ചപുരം അനുസ്മരണസമ്മേളനം1 min read

21/9/22

പ്രശസ്ത കവിയും പണ്ഡിതനും പ്രഗത്ഭ അദ്ധ്യാപകനുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരത്തിൻ്റെ ഒന്നാം അനുസ്മരണസമ്മേളനം തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച 4.30ന് മുൻ മന്ത്രി ശ്രീ സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ശ്രീ.എസ്.ഭാസുരചന്ദ്രൻ, ശ്രീ.ടി.കെ വിനോദൻ, പ്രൊഫ. എച്ച്. വി വിജയകുമാരി പ്രൊഫ. ആർ. ഉഷാദേവി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും

. ശ്രീ എൻ എസ് സുമേഷ് കൃഷ്ണൻ, ശ്രി.സബീഷ് ബാല, ശ്രീ.ജി മോഹൻ, ശ്രീ സുനിൽ പട്ടിമറ്റം, കുമാരി ദേവ് യാനി എസ് കുമാർ, കുമാരി നികിത, ശ്രീ.ഗോകുൽ, കുമാരി ഇഷാ ലക്ഷ്മി, ശ്രീമതി സ്മിത, കുമാരി നയന ആനന്ദ്, കുമാരി ബീന എസ്, കുമാരി നടാഷ എ
തുടങ്ങിയവർ സുന്ദരം ധനുവച്ചപുരത്തിൻ്റെ കവിതകൾ അവതരിപ്പിക്കും. സുന്ദരം ധനുവച്ചപുരം സാംസ്കാരിക കേന്ദ്രം തിരുവനന്തപുരം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ശ്രീ.വി.ദത്തൻ സ്വാഗതവും ശ്രീ.പള്ളിച്ചൽ സുരേഷ് നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *