17/8/23
കോട്ടയം :പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ ആണ് ഇരുവരും പത്രിക സമര്‍പ്പിക്കുക. പാമ്ബാടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചാണ്ടി ഉമ്മനൊപ്പം എത്തും.
പാമ്പാടിയില്‍ നിന്നും പള്ളിക്കത്തോട് വരെ തുറന്ന ജീപ്പിലാകും എൻഡിഎ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ എത്തുക. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവര്‍ ഉള്‍പ്പെടെ വിവിധ പ്രധാന നേതാക്കള്‍ ലിജിൻ ലാലിനൊപ്പം ഉണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു. എം വി ഗോവിന്ദൻ , ഇ പി ജയരാജൻ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് കോട്ടയം ആര്‍ഡിഒയ്ക്ക് മുന്നില്‍ പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രികയാണ് ജെയ്ക് സമര്‍പ്പിച്ചത്. റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമെത്തി. ജെയ്ക്കിനു കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കൈമാറി.