ഡാറ്റ തട്ടിപ്പ്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സറുടെ ലേഖനം ശാസ്ത്ര ജേർണലായ PLOS ONE ൻ്റെ എഡിറ്റോറിയൽ ബോർഡ് പിൻവലിച്ചു,ലേഖനത്തിൽ ഡാറ്റ തട്ടിപ്പ് നടത്തിയെന്ന് എഡിറ്റോറിയൽ ബോർഡ്, പ്രൊ: ജോസ് പുത്തൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനം1 min read

 

തിരുവനന്തപുരം :കാലിക്കറ്റ് സർവ്വകലാശാലയിൽ അധ്യാപകരുടെ ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പടെ വിലയിരുത്താൻ നിയോഗിച്ചിട്ടുള്ള പ്രൊഫസർ തന്നെ ഡാറ്റാ തട്ടിപ്പ് നടത്തിയതായും, അദ്ദേഹത്തെ IQAC( Internal Quality Assurance Cell)ഡയറക്ടർ സ്ഥാനത്ത് നിന്നും ഉടനടി നീക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി.

യൂണിവേഴ്സിറ്റി യിലെ സസ്യശാസ്ത്ര വിഭാഗം പ്രൊഫസർ ജോസ് ടി. പുത്തൂരിന്റെ ലേഖനം ഡാറ്റാ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ശാസ്ത്ര ജേർണലായ PLOS ONE ന്റെ എഡിററ്റോറിയൽ ബോർഡ് പിൻവലി ച്ചു.
വിദ്യാഭ്യാസ വിദഗ്ധർ പുലർത്തേണ്ട അക്കാദമിക് സത്യസന്ധത ജോസ് പുത്തൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നും എഡിറ്റോറിയൽ ബോർഡ് വിലയിരുത്തി.
ഇത് ലോകമെമ്പാടുമുള്ള അക്കാദമിക് വിദഗ്ധരോടുള്ള വഞ്ചനയ്ക്ക് തുല്യമാണ്. ലേഖനത്തിന്റെ അവലോകന പ്രക്രിയയിൽ കൃത്രിമം കാണിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ഗുരുതരമായ പ്രശ്നങ്ങളും എഡിറ്റോറിയൽ ബോർഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അക്കാദമിക് മേഖലകളിൽ ഇത് മാപ്പർഹിക്കാത്ത ധാർമ്മിക പ്രശ്നമാ ണെന്നും
പ്രൊഫ. ജോസ് ടി പുത്തൂരിനെ ഐ.ക്യു.എ.സി.യുടെ ഡയറക്ടർ സ്ഥാനത്തുനിന്നും ഉടനടി നീക്കം ചെയ്യണമെന്നും, സർവകലാശാലാ ഗവേഷണങ്ങളിൽ ധാർമ്മിക നിലവാരം പുലർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മാതൃകാപരമായ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാ ണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്.

PLOS ONE എഡിറ്റർ സൂചിപ്പിച്ചിട്ടുള്ള തുപോലെ, അദ്ദേഹത്തിൻറെ മറ്റു പ്രസിദ്ധീകരണങ്ങളിൽ ഡാറ്റ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു.

(2006 മുതൽ പബ്ലിക് ലൈബ്രറി ഓഫ് സയൻസ്(PLOS) പ്രസിദ്ധീകരിക്കുന്ന ലോകോത്തര നിലവാരമുള്ള, ശാസ്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലുമുള്ള പിയർ -റിവ്യൂഡ് ജേർണൽ ആണ് *പ്ലോസ് ഒൺ*)

( സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )

Leave a Reply

Your email address will not be published. Required fields are marked *