കേരള കാർഷിക സർവകലാശാല;ഡോ. ബി.അശോകന് വിസി ക്കുള്ള യോഗ്യതയില്ലെന്ന് ആക്ഷേപം, UGC ചട്ട പ്രകാരം യോഗ്യതയുള്ള പ്രൊഫസ്സറെ വിസി യായി നിയമിക്കണമെന്നും, കൃഷിമന്ത്രിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

3/3/23

തിരുവനന്തപുരം :യുജിസി വ്യവസ്ഥകൾ ലംഘിച്ച് കാർഷിക സർവകലാശാല വിസി യായി കാർഷികോൽപ്പാദ ന കമ്മിഷണർ ഡോ: ബി അശോക് ഐ എ. എസ്സി നെ നിയമിച്ച സർവ്വകലാശാല പ്രൊ ചാൻസിലർ കൂടിയായ കൃഷി മന്ത്രിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

മുൻ കമ്മീഷണർ ആയിരുന്ന   ഇഷിതാ റോയ് ഐ.എ. എസ്സിനെ കാർഷിക സർവ്വകലാശാ ലയുടെ താൽക്കാലിക വിസി യായി നിയമിച്ചത് വിവാദമായിരുന്നു.ഹൈക്കോടതിയിലെ ഹർജ്ജിയെ തുടർന്ന് കാർഷിക സർവ്വകലാശാലയിലെ തന്നെ ഒരു പ്രൊഫസ്സർക്ക് വിസി യുടെ താൽക്കാലിക ചുമതല നൽകുകയായിരുന്നു.

സാങ്കേതിക സർവ്വകലാശാലയിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വിസി യുടെ ചുമതല നൽകാനുള്ള സർക്കാർ നിർദ്ദേശം
യൂജിസി ചട്ടത്തിന് വിരുദ്ധമായത് കൊണ്ട് ഗവർണർ തള്ളിക്കളഞ്ഞിരിക്കെയാണ് ഗവർണറുടെ നിലപാടിന് വിരുദ്ധമായി കാർഷിക സർവ്വകലാശാലയിൽ പ്രൊഫസ്സർ അല്ലാത്ത മറ്റൊരു IAS ഉദ്യോഗസ്ഥനെ തന്നെ വീണ്ടും കൃഷി മന്ത്രി നിയമിച്ചത്.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പകരം KTU വിസി യായി ഗവർണർ നിയമിച്ച സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. സിസാ തോമസിന് വിസി ക്കുള്ള യോഗ്യത ഇല്ലെന്ന് കാട്ടി ഗവർണർക്കെതിരെ സർക്കാർ ഫയൽ ചെയ്ത ഹർജ്ജി കോടതി തള്ളി കളഞ്ഞിരുന്നു.

കാർഷിക സർവ്വകലാശാല നിയമപ്രകാരം വിസി യുടെ താൽക്കാലിക ഒഴിവിൽ പ്രൊചാൻസിലരുടെ(കൃഷി മന്ത്രി)ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിസി യുടെ ചുമതല ഗവർണർ നൽകേണ്ടത്. എന്നാൽ യോഗ്യതയുള്ള ആളെ കണ്ടെത്തി താൽക്കാലിക വിസി യെ നിയമിക്കാനുള്ള അധികാരം ഗവർണർ മന്ത്രിക്ക് നൽകു കയായിരുന്നു.
പ്രസ്തുത അധികാരം ഉപയോഗിച്ചാണ് മന്ത്രി
യൂജിസി വ്യവസ്ഥ ലംഘിച്ച് ഡോ. അശോകിന് വിസി യുടെ ചുമതല നൽകിയത്.

ഡോ:അശോക് കേരള വെറ്റിനറി യൂണിവേഴ്സിറ്റിയിൽ വിസി ആയിരുന്നുവെന്ന പരിചയവും,  ഒരു സ്വകാര്യ സർവ്വകലാശാലയുടെ (ചിന്മയവിശ്വവിദ്യാപീഡ്) പ്രൊഫസ്സറും രജിസ്ട്രാറും ആയിരുന്നുവെന്ന പരിചയവും കണക്കിലെടുത്താണ് വിസി യുടെ ചുമതല നൽകിയതെന്ന് മന്ത്രിതന്നെ ഒപ്പിട്ട് നൽകിയ ഉത്തരവിൽ പറയുന്നു.

ഡോ. അശോക് നെ യൂജിസി ചട്ടങ്ങൾ കർശനമാക്കുന്നതിനുമുൻപാണ്
വെറ്റിനറി യൂണിവേഴ്സിറ്റി വിസി യായി നിയമിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്വകാര്യ സർവ്വകലാശാലയുടെ രജിസ്ട്രാർ ആയുള്ള നിയമനം പ്രൊഫസ്സർ പദവിക്ക് സമാനമല്ല. മാത്രമല്ല അദ്ദേഹത്തിന് വെറ്റിനറി സയൻസിൽ ഒരു ബാച്‌ലർ ബിരുദം മാത്രമാണുള്ളത്.

ഈ സാഹചര്യത്തിൽ അംഗീകൃത പ്രൊഫസ്സർ പദവി ഇല്ലാത്ത ഡോ.ബി. അശോകിനെ കാർഷിക സർവ്വകലാശാല വിസി യായി നിയമിച്ചുകൊണ്ടുള്ള കൃഷി മന്ത്രിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *