കെ.ടിയു വിൽ വീണ്ടും ധനധൂർത്ത് : സിൻഡിക്കേറ്റ് അംഗങ്ങൾക്ക് പിന്നാലെ യൂണിവേഴ്സിറ്റി അഭിഭാഷകന്   ഫീസായി 92 ലക്ഷം,ദിനംപ്രതി അവധിക്ക് മാറ്റുന്ന ഓരോ കേസിനും 4000 രൂപ വീതം വക്കീൽ ഫീസ്,മറ്റ് യൂണിവേഴ്സിറ്റികളിൽ ഇല്ലാത്ത പ്രത്യേക അനുകൂല്യം, ധന ധൂർത്ത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വി സി ക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

2/11/23

തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ യാത്രപ്പടി തട്ടിപ്പിന് പിന്നാലെ  കേരള ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി അഭിഭാഷകനും (സ്റ്റാൻഡിങ്  കൗൺസൽ)ലക്ഷങ്ങൾ കൈപ്പറ്റിയതായി നിയമസഭയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി
R. ബിന്ദു, അൻവർ സാദത്ത് MLA യുടെ ചോദ്യത്തിന് ഉത്തരമായി വെളിപ്പെടുത്തി.

2022 ഡിസംബർ വരെയുള്ള മൂന്ന് വർഷം കേസുകൾ നടത്തിയ വകയിൽ യൂണിവേഴ്സിറ്റി യുടെ അഭിഭാഷകൻ അഡ്വ: എൽവിൻ പീറ്റർ 92ലക്ഷം രൂപ(91,89,156) കൈപ്പറ്റിയതായാണ് നിയമസഭ രേഖ. എന്നാൽ 2015 മുതൽ നാല് വർഷം യൂണിവേഴ്സിറ്റി കൗൺസൽ ആയിരുന്ന അഡ്വ: കൃഷ്ണമൂർത്തി കൈപ്പറ്റിയതാകട്ടെ 14ലക്ഷം രൂപയും .(13,64,702രൂ).

ഡിസംബർ 22 വരെ 127 കേസുകൾക്കുള്ള ഫീസായാണ്   നിലവിലെ അഭിഭാഷകൻ 92 ലക്ഷം കൈപ്പറ്റിയത്. എന്നാൽ മുൻ അഭിഭാഷകൻ 98 കേസുകൾക്ക് ഫീസായി 14 ലക്ഷം രൂപയാണ് കൈപ്പറ്റിയത്.

കേരള സർവ്വകലാശാല സ്റ്റാൻഡിങ് കൗൺസലിന് കേസ് ഒന്നിന് 3500 രൂപയും വാദം കേട്ട് മാറ്റിവയ്ക്കുന്ന കേസിന് 250 രൂപയും നൽകുമ്പോൾ, സാങ്കേതിക സർവ്വകലാശാല യഥാക്രമം ചെലവ് കൂടാതെ 5000 രൂപയും, മാറ്റി വയ്ക്കുന്ന കേസിന് 4000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.  നിലവിലെ അഡ്വക്കേറ്റ് വാദം കൂടാതെ അവധിക്ക് മാറ്റുന്ന കേസുകൾക്ക് 4000 രൂപ നിരക്കിൽ വക്കീൽ ഫീസ് ആവശ്യപ്പെട്ട് ഭീമമായ തുക കൈപ്പറ്റിയതായാണ് രേഖകൾ. എന്നാൽ മുൻ അഭിഭാഷകൻ മാറ്റിവയ്ക്കുന്ന കേസിന്  ഫീസ് അവകാശപെട്ടിരുന്നില്ല. ഓരോ കേസിനും അദ്ദേഹം പരമാവധി
12000 രൂപ വീതം കൈപ്പറ്റു മ്പോൾ നിലവിലെ അഡ്വക്കേറ്റ് ഓരോ കേസുകൾക്കും 30000 മുതൽ ഒന്നര ലക്ഷം വരെ  തുക കൈപ്പറ്റിയതായി യൂണിവേഴ്സിറ്റി ഉത്തരവുകളിൽ വ്യക്തമാണ്.

അവധിക്ക് മാറ്റി വയ്ക്കുന്ന കേസുകളുടെ എണ്ണംകണക്കാക്കി 4000 രൂപ നിരക്കിൽ ഓരോ പോസ്റ്റിങ്ങിനും ഫീസ് വാങ്ങുമ്പോഴാണ് കോടതി ചെലവുൾപ്പടെ പരമാവധി ഒന്നര ലക്ഷം രൂപ വരെ അഡ്വക്കേറ്റ് ഫീസ് ആയി കൈപ്പറ്റുന്നത്.

സർവ്വകലാശാലയ്ക്ക് ഇത് മൂലമുണ്ടാവുന്ന വമ്പിച്ച സാമ്പത്തിക നഷ്ടം ഭരണവിഭാഗം ഉദ്യോഗസ്ഥർ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും, വാദം കൂടാതെ കേസ് മാറ്റുന്ന ദിവസങ്ങളിലും അഭിഭാഷകൻ ആവശ്യപ്പെട്ട ബില്ലിലെ തുക അതേപടി അനുവദിക്കാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.

*കേസുകളുടെ എണ്ണം കൂട്ടാൻ യൂണിവേഴ്സിറ്റി അപ്പീൽ നൽകുന്നു*
ഹൈക്കോടതിയുടെസിംഗിൾ ബെഞ്ച്ഉത്തരവിൽ അപ്പീലിന് സാധ്യതയില്ല എന്ന് സർക്കാരിൻറെ നിയമവകുപ്പ് അഭിപ്രായം അറിയിച്ച കേസുകളിൽ പോലും സർവ്വകലാശാല അപ്പീൽ നൽകിയിരിക്കുകയാണ്. ഇക്കാര്യം സനീഷ് കുമാർ MLA നിയമസഭ യിൽ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ മറുപടിയായി നൽകിയിട്ടുണ്ട്. സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി സർവ്വകലാശാല നൽകിയ ഒരു അപ്പീൽ 16 തവണ മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. ഓരോ തവണ മാറ്റിവയ്ക്കുന്നതിനും കേസിന്റെ വാദത്തിന് നിശ്ചയി ച്ചിട്ടുള്ള ഫീസിന് പുറമെ, 4000 രൂപ വീതം 64000 രൂപ കൂടി വക്കീൽ ഫീസായി അനുവദിക്കാറുണ്ട്.
2023 ൽ കൈപ്പറ്റിയ ഫീസ് നിയമസഭാ ഉത്തരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

*സ്റ്റാൻഡിങ് കൗൺസലിന് പുറമെ നിയമ ഉപദേശകനും*

സ്റ്റാൻഡിങ് കൗൺസലിന് പുറമേ, പൂർണസമയ നിയമ ഉപദേശകനായി 2021മുതൽ നിയമിക്കപ്പെട്ട സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച ജ്യോതിചൂഡൻ  എന്ന ഉദ്യോഗസ്ഥൻ  2022 ഡിസംബർ വരെ
18 ലക്ഷം രൂപ (17,93086രൂ ) കൈപ്പറ്റിയതായി നിയ മസഭ ഉത്തരത്തിൽ പറയുന്നു.പി.കെ.ബിജു സിണ്ടിക്കേറ്റിൽ വന്നതിന് ശേഷമാണ് പൂർണസമയ നിയമ ഉപദേശകന്റെ നിയമനം.

*സിൻഡിക്കേറ്റിന്റെ ധൂർത്ത് നിയന്ത്രിക്കാൻ വിസി തയ്യാറാകണമെന്ന് ജീവനക്കാർ*

മറ്റു  സർവ്വകലാശാലകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ കമ്മിറ്റികളുടെയും കോളേജ് പരിശോധനയുടെയും  മറവിൽ ഭീമമായ തുക യാത്രപ്പടി, ഓണറേറിയം ഇനത്തിൽ കൈപ്പറ്റുന്നതും, ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കൗൺസലിന് ക്രമം വിട്ട് ലക്ഷക്കണക്കിന് രൂപ വഴിവിട്ട്  അനുവദിക്കുന്നതും  നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട്  KTU സ്റ്റാഫ് ഓർഗനൈസേഷൻ ഭാരവാഹികൾ വൈസ്ചാൻസിലർക്ക്  നിവേദനം നൽകി. ഓൺലൈൻ മീറ്റിംഗുകൾക്ക് പോലും ടി എ കൈപ്പറ്റുന്നത് തടയണമെന്നും അവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *