SFI നേതാവ് ആർഷോയ്ക്ക് ചട്ട പ്രകാരമുള്ള ഹാജരുണ്ടെന്ന് പ്രിൻസിപ്പലിന്റെ റിപ്പോർട്ട്‌,വ്യാജ ഹാജർ റിപ്പോർട്ട്‌ നൽകിയ പ്രിൻസിപ്പലിനെ പദവിയിൽ നിന്നും നീക്കണമെന്ന് ഗവർണർക്കും എംജി വിസി ക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :എസ്.എഫ്.ഐ നേതാവ് പി.എം. ആർഷോ ദീർഘ നാളായി കോളേജിൽ ഹാജരാകാത്തതുകൊണ്ട് കോളേജിൽ നിന്നും പുറത്താക്കുന്നതായി ആർഷോയുടെ പിതാവിന് നോട്ടീസ് അയച്ച എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ തന്നെ
ആർഷോയ്ക്ക് പരീക്ഷ എഴുതാൻ മതിയായ ഹാജരുണ്ടെന്ന റിപ്പോർട്ട്‌ എം ജി യൂണിവേഴ്സിറ്റി ക്ക്‌ നൽകിയതിന്റെയും, അഞ്ചും ആറും സെമസ്റ്ററിൽ ആർഷോയ്ക്ക് മിനിമം ഹാജറില്ലെ ന്നതിന്റെയും രേഖകൾ പുറത്തായി.

അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സിൽ പഠിക്കുന്നവർക്ക് ആറാം സെമസ്റ്ററിൽ ബി എ പാസ്സാകാതെ ഏഴാം സെമസ്റ്റർ എംഎ ക്ലാസ്സിൽ തുടർ പഠനം നടത്താമെന്നും ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്താൽ മാത്രം മതിയാവുമെന്നും ആർഷോയെ ന്യായീകരിച്ചു കൊണ്ടുള്ള വിശദീകരണമാണ് പ്രിൻസിപ്പൽ എംജി രജിസ്ട്രാർക്ക്‌ നൽകിയത്.
എന്നാൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള മിനിമം ഹാജർ ആർഷോയ്ക്കില്ലെന്ന കാര്യം പ്രിൻസിപ്പൽ മറച്ചുവച്ചു.

യൂണിവേഴ്സിറ്റി റെഗുലേഷൻ പ്രകാരം ഓരോ സെമസ്റ്ററിലും 75% ഹാജർ വേണമെന്നിരിക്കെ  അഞ്ചും ആറും സെമെസ്റ്ററിൽ 10% മാത്രം ഹാജറുള്ള അർഷോയെ ഏഴാം സെമസ്റ്റർ പിജി ക്ലാസ്സിൽ പ്രവേശിപ്പിച്ചത് ചട്ട വിരുദ്ധമായാണ്.
ഏഴാം സെമസ്റ്ററിൽ പൂജ്യം ഹാജരാണുള്ളത്

.അഞ്ചും ആറും സെമസ്റ്ററുകളിൽ മിനിമം ഹാജറില്ലാതെ, ആറും എഴും സെമസ്റ്ററുകളിൽ തുടർ പഠനം പാടില്ലെന്നിരിക്കെ ആറാം സെമസ്റ്ററിൽ ബിരുദ കോഴ്സ് പൂർത്തിയാക്കിയ തായി കണക്കാക്കി വിടുതൽ സർട്ടിഫിക്കേറ്റ് നൽകാനാണ് ആർഷോ ആവശ്യപ്പെട്ടിരിക്കുന്നത്.

ആറാം സെമസ്റ്റർ പൂർത്തിയാക്കി യതായി രേഖയുണ്ടാക്കിയാൽ രണ്ടാം സെമസ്റ്റർ മുതലുള്ള എല്ലാ പരീക്ഷകളും ഒന്നിച്ചെഴുതി BA ബിരുദം നേടാനുള്ള അവസരം ആർഷോക്ക് കോളേജിൽ നിന്നും ലഭിക്കും.

എംജി സർവകലാശാലയ്ക്ക് ആർഷോയുടെ വ്യാജ ഹാജർ റിപ്പോർട്ട് നൽകി കബളിപ്പിച്ച പ്രിൻസിപ്പലിനെ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും കോളേജിൽ ഹാജരാകാത്ത ആർഷോയെ നാലാം സെമസ്റ്റർ മുതൽ കോളേജിൽ നിന്ന് റോൾ ഔട്ട്‌ ചെയ്യാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും, എം ജി, വിസി ക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *