ജനാധിപത്യബോധം കുട്ടികളിൽ എത്തിക്കുവാൻഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ ;സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അഭിമാനപൂർവ്വം വോട്ടുചെയ്ത് കുട്ടികൾ:ജനാധിപത്യപാഠങ്ങൾ കുട്ടികളിൽ എത്തിച്ച ചാരുതാർഥ്യത്തിൽ അധ്യാപകരും.1 min read

തിരുവനന്തപുരം :സുശക്തയ  ജനാധിപത്യ സംവിധാനം, ലോകത്തിന്റെ നെറുകയിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന മഹത്തായ ജനാധിപത്യപ്രക്രീയയുടെ ഈറ്റില്ലം, അതാണ് ഭാരതം. ആ മഹത്തായ ജനാധിപത്ത്യവ്യവസ്ഥിതിയുടെ ഭാഗമാണ് ഓരോ പൗരനും. ഈ അടിസ്ഥാന തത്വങ്ങൾ സ്കൂൾ തലം മുതൽക്കേ തുടങ്ങണമെന്ന നിശ്ചയദാഷ്ട്യാത്തിനുദാഹരണമാണ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂരിലെ ഈ വർഷത്തെ സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ്.

ജനാധിപത്യ രാജ്യമായ  ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ കുട്ടികൾക്ക് ഉൾക്കൊള്ളാവുന്ന  വിധത്തിൽ  തികച്ചും മാതൃകാപരമായാണ്  ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സ്കൂളിൽ നടത്തിയത്.  25/9/ 2019 ബുധനാഴ്ച രാവിലെ 10മണി മുതൽ  സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്  നടന്നു.സോഷ്യൽ സയൻസ് അദ്ധ്യാപകരായ ശ്രീ. സുനിൽ കുമാർ, ശ്രീ. സുരേഷ്  എന്നിവർ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. ചീഫ്  ഇലക്ഷൻ കമ്മീഷൻ ആയ ശ്രീ. സുരേഷ്  കുമാറിന്റെ നേതൃത്വത്തിൽ   ഒരു പാനൽ പ്രവർത്തിച്ചു. 5 ബൂത്തുകൾ ആയി അഞ്ച് ഇലക്ട്രോണിക് മെഷീൻ സംവിധാനവും വോട്ടിംഗ് സംവിധാനവും ക്രമീകരിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് തെരഞ്ഞെടുപ്പ് നേരിട്ടത്. ഒരു ലാപ്ടോപ്പും ഒരു മൊബൈൽ ഫോണുമാണ്  വോട്ടിങ് മെഷീനുകൾ ആയി ഉപയോഗിച്ചിരുന്നത്. വോട്ട് രേഖപ്പെടുത്താൻ വന്ന് കുട്ടികളെ ഐഡി കാർഡ് പരിശോധിച്ചശേഷം അവസരം നൽകി അതുകഴിഞ്ഞ് ഇടതു കയ്യിലെ ചൂണ്ടു വിരലിൽ മഷി പുരട്ടി തുടർന്ന് മൊബൈൽ ഫോണിൽ രഹസ്യമായി വോട്ട് രേഖപ്പെടുത്തി.പോളിംഗ്   ഓഫീസർമാരും  കുട്ടികൾ തന്നെയായിരുന്നു.  ഓരോ ക്ലാസിലെയും കുട്ടികൾ വരിവരിയായി ക്ലാസ് ടീച്ചറുടെ  നിർദ്ദേശങ്ങളനുസരിച്ചാണ് പോളിംഗ് ബൂത്തിലേക്ക് പോയത്. 12 30ന് വോട്ട് രേഖപ്പെടുത്തൽ സമാധാനപരമായി അവസാനിച്ചു.  1200കുട്ടികൾ തങ്ങളുടെ ജനാധിപത്ത്യഅവകാശം വിനിയോഗിച്ചു. ഉടൻതന്നെ സ്ഥാനാർഥികളെ കമ്പ്യൂട്ടറിൽറൂമിൽ  വരുത്തി വോട്ടെണ്ണൽ നടത്തി. ഏകദേശം 12 45 ന് ഫലപ്രഖ്യാപനം സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേഷ് കുമാർ നിർവ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അധ്യാപകർ അഭിനന്ദനങ്ങൾ നേർന്നു.  തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ  ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പാർലമെന്റ് രൂപീകരിച്ചു.

തികച്ചും മാതൃകപരവും സമാധാന പരവുമായ തെരഞ്ഞെടുപ്പ് കുട്ടികൾക്ക് പുതിയഒരു ദിശാബോധം നൽകി. ഭാവി തലമുറ ജനാധിപത്യ പ്രക്രീയയുടെ ഭാഗമാകാൻ ഉതകുന്ന വിധത്തിൽ ജനാധിപത്യ മൂല്യങ്ങൾ ചോർന്ന് പോകാതെ,  തെരഞ്ഞെടുപ്പ് സുഖകരവും കാര്യക്ഷമമാക്കിയ  ചീഫ് ഇലക്ഷൻ കമ്മീഷണറും,  ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.ഭാവി തലമുറയെ ജനാധിപത്യബോധമുള്ളവരാക്കി മാറ്റാൻ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ നടത്തിയ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ തികച്ചും മാതൃകപരമാണെന്ന കാര്യത്തിൽ തർക്കമില്ല.ജനാധിപത്യ സംരക്ഷണത്തിനായി,  സമൂഹനന്മക്കായി ഭാവി തലമുറയെ നാലു ചുമരുകൾക്കുള്ളിൽ വാർത്തെടുക്കുന്ന ശില്പികളാണ്   ഇവിടത്തെ അധ്യാപകർ.

 

Leave a Reply

Your email address will not be published. Required fields are marked *