24/10/22
തിരുവനന്തപുരം :വി. റ്റി. എം. എൻ. എസ് എസ് കോളേജ് ധനുവച്ചപുരത്തെ 1999-2002 ബാച്ചിലെ ഗണിത ശാസ്ത്ര ബിരുദ വിദ്യാർഥികൾ സ്പന്ദനം -22 എന്നപേരിൽ പൂർവവിദ്യാർഥി സംഗമം നടത്തി.ഈ പരിപാടിയിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു. കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. ജയകുമാർ അധ്യക്ഷനായിരുന്ന ഗുരുവന്ദനം എന്ന ചടങ്ങ് മുൻ വകുപ്പ് മേധാവി ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർഥികളും അനുഭവങ്ങൾ പങ്കു വച്ചും കലാപരിപാടികൾ അവതരിപ്പിച്ചും ചടങ്ങ് അവിസ്മരണീയം ആക്കി.