തിരുവനന്തപുരം :
രാജ്യത്തേ സർവ്വീസിലുള്ള പുതതലമുറയെ ദ്രോഹകരമായി ബാധിക്കുന്ന പങ്കാളിത്വ പെൻഷൻ പിൻവലിച്ച് ക്ഷേമകരമായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, 8 ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ജെ സി എ സംഘടനകൾ നടത്തിയ പാർലമെൻറ് മാർച്ചിൻ്റെ ഭാഗമായി ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യ്തു. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹിൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് അരുൺ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ വി മനോജ് കുമാർ ,സംസ്ഥാന ചെയർപേഴ്സൻ എസ് ജ്യോതി ലക്ഷ്മി, എ ശെൽവരാജ് കുമാർ,എസ് സജി,ഡി വിനോദ് എന്നിവർ സംസാരിച്ചു പ്രകടനത്തിലും യോഗത്തിലും നൂറ് കണക്കിനെ ജീവനക്കാർ പങ്കെടുത്തു.ബി ശ്രീകുമാർ കൃതജ്ഞത പറഞ്ഞു.
2023-08-11