18/8/22
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീ കൃഷ്ണന്റെ ജന്മദിവസമാണ് ശ്രീ കൃഷ്ണജന്മാഷ്ടമിയായി ഹിന്ദുക്കൾ ആഘോഷിക്കുന്നത്.ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി ദിനമാണ് ഈ പുണ്യ ആഘോഷമായി നടത്തപ്പെടുന്നത്
ജന്മാഷ്ടമി ദിനം അർദ്ധരാത്രിയിലാണ് ശ്രീ കൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം.അതിനാൽ അഷ്ടമി രോഹിണി ദിനം അർദ്ധരാത്രി ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും ശ്രീ കൃഷ്ണ ഭഗവാനെ ആരാധിക്കുകയും ഐശ്വര്യ പ്രാപ്‌തിക്കായി വൃതം അനുഷ്ഠിക്കുകയും ചെയ്യാവുന്നതാണ് 2022ഓഗസ്റ്റ് 18രാത്രി ഒൻപതിരുപത് അഷ്ടമി തിഥി ആരംഭിച്ച് ഓഗസ്റ്റ് 19രാത്രി പത്തൻപത്തൊൻപത്തിന് അവസാനിക്കുന്നു ഈ വർഷത്തെ കൃഷ്ണജന്മാഷ്ടമിയായി ഓഗസ്റ്റ് 18വ്യാഴം ആഘോഷിക്കുന്നു.ഏവർക്കും ജന്മാഷ്ടമി ആശംസകൾ
S ഈശ്വരൻ പോറ്റി
നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രം ➖️മേൽശാന്തി