ശ്രീനാരായണ ഗുരു സമാധി ദിനം :ഭക്തി നിർഭരമായി ആചരിച്ചു1 min read

തിരുവനന്തപുരം :ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി  ശ്രീനാരായണ ഗുരുകുലത്തിൽ ആചരിച്ചു.

രാവിലെ 10ന് നടന്ന മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആര്‍.അനില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ വി.കെ. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. മുൻ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, നഗരസഭ കൗണ്‍സിലര്‍ ചെമ്ബഴന്തി ഉദയൻ, മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വയല്‍വാരം വീടിനുമുന്നില്‍ രാവിലെ ഒൻപത് മണി  മുതല്‍ ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥനാ യജ്ഞം അഭയാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു.

രണ്ടു മണിക്ക് ശിവഗിരി ശാരദാമഠത്തില്‍ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ ഹോമയജ്ഞം നടക്കും. മൂന്നിന് ശാരദാമഠത്തില്‍ നിന്നും ആരംഭിക്കുന്ന കലശപ്രദക്ഷിണം വൈദികമഠം, ബോധാനന്ദസ്വാമി സമാധി വഴി മഹാസമാധി സന്നിധിയില്‍ എത്തിച്ചേരും. മഹാസമാധി സമയമായ 3.30വരെ സമാധി പീഠത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. അഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും.കഴിഞ്ഞ ഗുരുദേവ ജയന്തി ദിനത്തില്‍ നടന്ന ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്ലോട്ടുകള്‍ക്കും മറ്റ് മത്സരജേതാക്കള്‍ക്കുമുളള സമ്മാനങ്ങള്‍ 4 മണിക്ക് വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *