12/9/22
തിരുവനന്തപുരം :തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർമ്മപദ്ധതി തയാറാക്കാൻ ഇന്ന് ഉന്നതതല യോഗം.
പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യാനാണ് ഉന്നതതല യോഗം ചേരുന്നത്. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്.
മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷന്‍ തുടങ്ങിയവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഇന്ന് യോഗം അവലോകനം ചെയ്യും.
പേവിഷ ബാധയ്ക്ക് എതിരായ വാക്‌സീന്‍ സ്വീകരിച്ച ശേഷവും കടിയേറ്റ ആളുകള്‍ മരണപ്പെടുന്ന സ്ഥിതി ഭാതിപടര്‍ത്തിയിരിക്കുകയാണ്. അതേസമയം ഈ കാരണം പറഞ്ഞ് തെരുവ് നായകളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മൃഗസ്‌നേഹികളുടെ പക്ഷം. തെരുവിലൂടെ നടക്കുന്നവരെ നായ കടിക്കുന്ന അംഗീകരിക്കാനാവില്ലെന്നും കേരളത്തില്‍ തെരുവ് നായകള്‍ ഗൗരവകരമായ ഭീഷണി ഉയര്‍ത്തുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയാണെന്നും സുപ്രീം കോടതിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.