“കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഐക്യം ശക്തിപ്പെടുത്തുക” സഞ്ജീവ് കുമാർ ബന്ദ്ലിഷ്1 min read

രാജ്യത്ത് നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്ക്കെതിരെ തൊഴിലാളികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന്  ബാങ്ക് യൂണിയണകളുടെ ഐക്യവേദിയുടെ ദേശീയ കൺവീനർ സഞ്ജീവ് കുമാർ ബന്ദ്ലിഷ് അഭിപ്രായപ്പെട്ടു. പൊതുമേഖലാ ബാങ്കുകൾ ചരിത്രത്തിലാദ്യമായി അസൂയാവഹമായ ലാഭം നേടിയ ഘട്ടത്തിൽ തന്നെയാണ് വീണ്ടും പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ ഭാവിയെ തന്നെ ഗുരുതരമായി ബാധിക്കുന്ന നടപടികളാണ് ഇത്.  സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) ന്റെ ഒമ്പതാം ജനറൽ കൗൺസിൽ തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്കിങ് രംഗത്തെ 12 ആം  ഉഭയകക്ഷി കരാർ  ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്കനുകൂലമായ സേവന വേതന വ്യവസ്ഥകൾ നേടിയെടുക്കാനും പൊതുമേഖലാ സ്വഭാവം സംരക്ഷിക്കാനുമുള്ള സംഘടിത മുന്നേറ്റം ആവശ്യമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ജനകീയമാക്കുന്നതിനും മുന്നിലേക്ക് നയിക്കുന്ന തൊഴിൽ ശക്തി എന്ന നിലയിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് സഞ്ജീവ് കുമാർ ബന്ദ്ലിഷ് പറഞ്ഞു. കോവിഡ് കാലത്ത് സാമ്പത്തിക മേഖലയെ പിടിച്ച്‌ നിർത്തിയതിലും ജനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ എത്തിക്കുന്നതിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഹിച്ച പങ്കും അതിലെ തൊഴിലാളികളുടെ ആത്മവീര്യവും അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപനത്തിൽ അതിലെ തൊഴിലാളികളാണ് ഏറ്റവും പ്രധാനപ്പെട്ട വിഭാഗമെന്നും തൊഴിലാളികൾ  ഇടപാടുകാർക്ക് പുതിയ കാലത്തെ സേവനങ്ങൾ നൽകുന്നതിന് ഐക്യത്തോടെ മുന്നോട്ട് വരണമെന്നും  സർക്കിൾ ജനറൽ മാനേജർ ശ്രീമതി എ ഭുവനേശ്വരി അഭിപ്രായപ്പെട്ടു.
സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ പ്രസിഡന്റെ എസ് അഖിൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എച്ച് സി രജത്ത് സ്വാഗതം ആശംസിച്ചു. ആൾ ഇന്ത്യാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ സ്റ്റാഫ് ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റുമാരായ പ്രദീപ് കെ ബൈശ്യ (ഗുവാഹത്തി), ജി കൃപാകരൻ(ചെന്നൈ) , എൽ ചന്ദ്രശേഖർ (അമരാവതി) , ആർ ശ്രീറാം (ഹൈദരാബാദ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഓഫീസേഴ്‌സ് അസോസിയേഷൻ (കേരളാ സർക്കിൾ) ജനറൽ സെക്രട്ടറി എസ്  രാജേഷ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ പെൻഷനേഴ്‌സ് അസോസിയേഷൻ (കേരള) ജനറൽ’സെക്രട്ടറി എ ജയകുമാർ  എന്നിവർ ആശംസകൾ നേർന്നു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ബാങ്കിൽ നിന്നും ഒക്ടോബർ മാസം വിരമിക്കുന്ന ജനറൽ സെക്രട്ടറി ഫിലിപ്പ് കോശിക്ക് സമ്മേളനം യാത്രയയപ്പ് നൽകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുത്തു. വിരമിച്ച മുൻ കേന്ദ്രക്കമ്മിറ്റി അംഗങ്ങളെ സമ്മേളനം ആദരിച്ചു.
സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരളാ സർക്കിൾ വൈസ്-പ്രസിഡൻറ് കെ ബിന്ദു നന്ദി പറഞ്ഞു.
ഉച്ചക്ക് ശേഷം ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഫിലിപ്പ് കോശി പ്രാർത്ഥന റിപ്പോർട്ടും ട്രഷറർ ഇ എൻ വിശ്വനാഥൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് അംഗംങ്ങളുടെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറി.
സമ്മേളനത്തിന്റെ രണ്ടാം ദിവസം ഞായറാഴ്ച പ്രതിനിധി സമ്മേളനം കേരളം നിയമസഭാ പ്രതിപക്ഷ നേതാവ്  വി ഡി ഉദ്‌ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *